അഭയാർഥികളും കുടിയേറ്റക്കാരും കൂടുതലായി വംശീയാതിക്രമങ്ങൾക്ക് ഇരയാകുന്നു –യു.എൻ
text_fieldsയു.എൻ: അഭയാർഥികളും കുടിയേറ്റക്കാരും ലോകത്താകമാനം വംശീയാതിക്രമങ്ങൾക്ക് ഇരയാകുന്നത് വർധിച്ചതായി യു.എൻ അന്താരാഷ്ട്ര വംശീയ വിവേചന ഉന്മൂലന ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ യു.എൻ ചൂണ്ടിക്കാട്ടി. വംശീയതമൂലമുണ്ടാകുന്ന വിവേചനങ്ങൾ ലോകത്ത് പൂർണമായും ഇല്ലാതാക്കാൻ പതിറ്റാണ്ടുകളുടെ പരിശ്രമത്തിനുശേഷവും സാധ്യമായിട്ടിെല്ലന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
അതിനാൽ, ഇൗ വർഷത്തെ വംശീയ വിവേചന ദിനം കുടിയേറ്റ കാലത്തെ വംശീയ ചാപ്പകുത്തലിനും വിദ്വേഷ പ്രചാരണത്തിനുമെതിരായി ആചരിക്കാനാണ് െഎക്യരാഷ്ട്ര സഭ തീരുമാനിച്ചിട്ടുള്ളത്. എല്ലാ വർഷവും മാർച്ച് 21നാണ് ലോകത്താകമാനം വംശീയതക്കെതിരായ ദിനാചരണം നടക്കുന്നത്. 1966 ഒക്ടോബർ 26നാണ് ഇത്തരമൊരു ദിനാചരണത്തിന് യു.എൻ ആഹ്വാനം ചെയ്തത്.
എല്ലാ തരത്തിലുള്ള വംശീയ വേർതിരിവുകളും ഇല്ലാതാക്കുക എന്നതാണ് ദിനാചരണത്തിെൻറ ലക്ഷ്യം. 1960 മാർച്ച് 21ന് ദക്ഷിണാഫ്രിക്കയിൽ അപാർതൈറ്റ് (വർണ/വംശ വിവേചനം) നിയമങ്ങൾക്കെതിരെ പ്രേക്ഷാഭം നടത്തിയ 69 പേരെ പൊലീസ് വെടിവെച്ചുകൊന്നതിെൻറ സ്മരണക്കാണ് ഇൗ ദിവസം ദിനാചരണത്തിന് തെരഞ്ഞെടുത്തത്. കഴിഞ്ഞവർഷം കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമായുള്ള യു.എൻ പ്രഖ്യാപനത്തിൽ വംശീയ കുറ്റകൃത്യങ്ങളെ അപലപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.