അനധികൃത കുടിയേറ്റം പ്രമേയം ഇസ്രായേൽ അവഗണിച്ചെന്ന് യു.എൻ
text_fieldsന്യൂയോർക്: ഫലസ്തീൻ ഭൂമി കൈയേറി നടത്തുന്ന കുടിയേറ്റങ്ങൾ നിർത്തിവെക്കാനുള്ള യു.എൻ രക്ഷാ സമിതി പ്രമേയം ഇസ്രായേൽ പൂർണമായും അവഗണിച്ചതായി െഎക്യരാഷ്ട്ര സഭ. അനധികൃത ഭവനനിർമാണം നിർത്തിവെക്കാനുള്ള പ്രമേയത്തിലെ ആവശ്യത്തിൽ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നും പശ്ചിമേഷ്യയിലെ യു.എൻ ദൂതൻ നിക്കോലേ മ്ലാദ്നോവ് രക്ഷാസമിതിയിലേക്കുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ യു.എൻ അവതരിപ്പിച്ച പ്രമേയത്തിൽ സ്വീകരിച്ച നടപടികളെ സംബന്ധിച്ച ആദ്യ റിപ്പോർട്ട് വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. ഇസ്രായേലിെൻറ കുടിയേറ്റനയത്തെ ഒന്നായെതിർത്ത പ്രമേയത്തിെൻറ വോെട്ടടുപ്പിൽനിന്ന് അമേരിക്ക വിട്ടു നിന്നിരുന്നു. ഒബാമ സർക്കാറിെൻറ അവസാനഘട്ടത്തിൽ ഇസ്രായേലിെൻറയും അമേരിക്കയിലെ ട്രംപ് അടക്കമുള്ള ഉന്നത രാഷ്ട്രീയ വൃത്തങ്ങളുടെയും സമ്മർദങ്ങൾക്കിടയിലാണ് പ്രമേയം പാസായത്.
1967 മുതൽ ഫലസ്തീൻ ഭൂമിയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ൈകയേറ്റങ്ങളെ പ്രമേയം അപലപിക്കുകയും കുടിയേറ്റങ്ങൾക്ക് നിയമ പരിരക്ഷയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ തിരിച്ചടിനൽകിയ ഇൗ പ്രമേയത്തിന് ശേഷവും ൈകയേറ്റങ്ങൾ തുടരുകയാണെന്നാണ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ വലിയ തോതിലാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്. 2016നെ അപേക്ഷിച്ച് ഇൗ വർഷം ൈകയേറ്റങ്ങൾ ദ്രുതഗതിയിലായിരിക്കയാണ്. ആകെ 5500 ഹൗസിങ് യൂനിറ്റുകൾ നിർമിക്കാൻ കഴിഞ്ഞമാസങ്ങളിൽ അനുമതി നൽകിയിട്ടുെണ്ടന്ന് ^റിപ്പോർട്ടിൽ പറയുന്നു.
കുടിയേറ്റങ്ങൾ അവസാനിപ്പിക്കൽ അത്യാവശ്യമാണെന്ന് യു.എന്നിലെ ഫലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ പ്രതികരിച്ചു. നിയമലംഘനം എന്നത് മാത്രമല്ല കുടിയേറ്റങ്ങളുടെ പ്രശ്നം, മറിച്ച് ഇത് ദ്വിരാഷ്ട്ര പ്രശ്ന പരിഹാരമെന്ന സമാധാനപദ്ധതിക്കും തിരിച്ചടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.