യു.എൻ പൊതുസഭ തെരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണം –ഇന്ത്യ
text_fieldsയുനൈറ്റഡ് േനഷൻസ്: യു.എൻ പൊതുസഭ തെരഞ്ഞെടുപ്പ് നടപടികൾ പുനഃക്രമീകരിക്കണമെന്ന് ഇന്ത്യ. 193 അംഗ യു.എൻ സംഘടനയുടെ നടത്തിപ്പുകൾ പരിഷ്കരിക്കുന്നതിെൻറ ആദ്യഘട്ട നടപടിയായാണ് ഇന്ത്യ ആശയം മുന്നോട്ടുവെച്ചത്. ആഗോള പാർലമെൻറ് സങ്കൽപമാണ് ജനറൽ അസംബ്ലിക്കുള്ളതെന്നും അതിനാൽ സംഘടനയുടെ കാര്യക്ഷമതക്കും ഫലപ്രാപ്തിക്കുമായി തെരഞ്ഞെടുപ്പ് നടപടികൾ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് യു.എന്നിലെ ഇന്ത്യൻ സ്ഥിരസമിതി കൗൺസിലറായ അൻജാനി കുമാർ അഭിപ്രായപ്പെട്ടു.
യു.എൻ ജനറൽ അസംബ്ലി തങ്ങളുടെ മുഖ്യ ഉത്തരവാദിത്തങ്ങളിൽനിന്ന് വ്യതിചലിച്ചതായും നടപടിക്രമങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തുന്നതായും ഇന്ത്യയടക്കം പല രാജ്യങ്ങളും േനരത്തെ സൂചിപ്പിച്ചിരുന്നതായി യു.എന്നിെൻറ പ്രവർത്തനരീതികളെ കുറിച്ചുള്ള ചർച്ചയിൽ ബുധനാഴ്ച കുമാർ പറഞ്ഞു. യു.എൻ സുരക്ഷാസമിതിയുടെ ഉത്തരവാദിത്തങ്ങളും പ്രവർത്തനങ്ങളും വ്യാപിപ്പിച്ചതാണ് ഇതിെൻറ പ്രധാന കാരണം. യു.എൻ ജനറൽ അംബ്ലി തെരഞ്ഞെടുപ്പ് ദിവസം ബാലറ്റ് മുറിയിൽ തെരഞ്ഞെടുപ്പ് സാമഗ്രികളും സമ്മാനങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്നും കുമാർ നിർദേശിച്ചു.
വോട്ടിങ് സ്ഥലത്തെ പരിശുദ്ധി സംരക്ഷിക്കുന്നതിനാണിത്. നിലവിലെ തെരഞ്ഞെടുപ്പ് സംവിധാന രീതി മെച്ചപ്പെടുത്തുന്നതിന് പുതിയ സാേങ്കതിക സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇത് തെറ്റുകൾ കുറക്കുകയും പ്രവർത്തനങ്ങൾ സുതാര്യമായ രീതിയിൽ വേഗത്തിൽ തീർക്കാൻ സഹായിക്കുകയും ചെയ്യും.
യു.എൻ സെക്രേട്ടറിയറ്റ് നിലവിലെ തെരഞ്ഞെടുപ്പ് നടത്തിപ്പുകൾ സമയബന്ധിതമായി വിലയിരുത്തുകയും ഇലക്ട്രോണിക് വോട്ടിങ് സംവിധാനം അടക്കമുള്ള സാേങ്കതികവിദ്യ ഉപയോഗപ്പെടുത്തണമെന്നും കുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.