വിസക്കു വേണ്ടി ഗർഭിണിയുടെ കാത്തുനിൽപിനൊടുവിൽ ഗർഭസ്ഥശിശു മരിച്ചു
text_fieldsസാൻറിയാഗോ: ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ അഭയാർഥി ദുരിതത്തിെൻറ തീവ്രത കാണിക്കുന്ന വാർത്തകൾക്ക് അറുതിയി ല്ല. ചിലിയിലേക്ക് കുടിയേറാനുള്ള മണിക്കൂറുകൾ നീണ്ട കാത്തുനിൽപിനൊടുവിൽ ഗർഭിണിയായ വെനിസ്വേലൻ യുവതിക്ക് ന ൽകേണ്ടിവന്നത് സ്വന്തം കുഞ്ഞിെൻറ ജീവൻ. പെറുവിൽനിന്ന് ചിലിയിലേക്കുള്ള അതിർത്തി കടക്കാൻ വിസ നടപടികൾ ശരിയാവാൻ കാത്തുനിൽക്കുകയായിരുന്നു അവർ.
യു.എസിനു പുറമെ, പെറുവും കുടിയേറ്റ നിയമം അടുത്തിടെ കർശനമാക്കിയിരുന്നു. ഇത് ഇവിടെയുള്ള കുടിയേറ്റക്കാരെ എത്രയും വേഗം മറ്റ് അയൽരാജ്യങ്ങളിലേക്ക് കടക്കാൻ നിർബന്ധിതരാക്കി. എക്വഡോറിയൻ-പെറുവിയൻ അതിർത്തി കേന്ദ്രത്തിൽ കുട്ടികളും വൃദ്ധരുമടക്കം ആയിരക്കണക്കിനു പേരാണ് പരിമിതമായ സൗകര്യങ്ങൾക്കിടയിൽ വിസ നടപടിക്രമങ്ങൾ കാത്തു കിടക്കുന്നത്. അതേസമയം, ഗർഭസ്ഥശിശു മരിക്കാനിടയായതിൽ ഖേദിക്കുന്നുവെന്നും അയൽരാജ്യങ്ങളിൽനിന്നുള്ള വിദേശികൾക്ക് വൈദ്യസഹായം നൽകുക എന്നത് സാധ്യമായ ഒന്നല്ലെന്നും ചിലി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളിലൂടെയാണ് വെനിസ്വേലയിലെ അമ്മമാർ കടന്നുപോവുന്നത്. കുടിക്കാൻ വെള്ളമോ വിശപ്പകറ്റാൻ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയിൽനിന്ന് രക്ഷെപ്പടാൻ കുഞ്ഞുങ്ങളെയുമെടുത്ത് ദിവസങ്ങളോളം നടന്ന് മലയും നദികളും താണ്ടിയാണ് ഭൂരിഭാഗം പേരും അതിർത്തി കടക്കുന്നത്. ട്രാവൽ ഏജൻറുമാരാൽ കൊള്ളയടിക്കപ്പെടുന്ന കഥകളും നിരവധി. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള യാത്രയിൽ പലർക്കും ജീവൻ നഷ്ടമാവുന്നു.
ലാറ്റിനമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സാമ്പത്തികമായി തകർന്ന വെനിസ്വേലയിൽനിന്നാണ് ഏറ്റവുമധികം േപർ പലായനം ചെയ്യുന്നത്. അയൽരാജ്യമായ ചിലിയിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ 30 വർഷത്തിനിടെ ആറുമടങ്ങ് വർധിച്ചതായി കണക്കുകൾ പറയുന്നു. 1992െല സെൻസസ് അനുസരിച്ച് അഭയാർഥികൾ 1,14,500 ആണെങ്കിൽ കഴിഞ്ഞ വർഷം ഇത് 7,46,465 ആയി ഉയർന്നു. മെക്സികോയിലെ റയാ ഗ്രാൻഡെ നദി നീന്തിക്കടന്ന് എൽസാൽവദോറിൽനിന്ന് യു.എസിലെത്താൻ ശ്രമിച്ച പിതാവിെൻറയും രണ്ടു വയസ്സുകാരിയുടെയും ചേതനയറ്റ ശരീരം കണ്ട മരവിപ്പ് മാറുന്നതിനുമുമ്പാണ് വീണ്ടും ഒരു ദാരുണമരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.