ദക്ഷിണ സുഡാനിൽ രണ്ടര ലക്ഷം കുട്ടികൾ മരണവക്കിലെന്ന് യുനിസെഫ്
text_fieldsജൂബ: യുദ്ധക്കെടുതി നേരിടുന്ന ദക്ഷിണ സുഡാനിൽ രണ്ടര ലക്ഷം കുട്ടികൾ മരണത്തിെൻറ വക്കിലാണെന്ന് യുനിസെഫ്. അഞ്ചുവർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിെൻറ കെടുതിയിൽ കഴിയുന്ന രാജ്യത്ത് രണ്ടുദിവസത്തെ സന്ദർശനം നടത്തിയശേഷമാണ് യുനിസെഫ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ ഇൗ വർഷം ജൂൈലയോടെ ഇത്രയും കുട്ടികൾ മരണത്തിന് കീഴടങ്ങുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യുദ്ധം കാരണം കർഷകർ കൃഷി അവസാനിപ്പിച്ചതോടെ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ ലഭിക്കാതായി. വേനൽകാലം വരാനിരിക്കുന്നതിനാൽ വെള്ളത്തിെൻറ ലഭ്യതയും പ്രതിസന്ധിയിലാണ്. അതിനാൽ പ്രതിസന്ധി തീർക്കാൻ അടിയന്തര നടപടികളുണ്ടാവേണ്ടതുെണ്ടന്നും യുനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്.എച്ച് ഫോർ പറഞ്ഞു.
യുദ്ധം തുടങ്ങിയ ശേഷം 25ലക്ഷം കുട്ടികൾക്ക് വീടുവിട്ടിറങ്ങേണ്ടി വന്നിട്ടുണ്ട്. മൂവായിരത്തോളം കുട്ടികൾ കൊല്ലപ്പെട്ടു. 19,000പേർ ചെറുപ്രായത്തിൽതന്നെ സായുധ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു. പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങളും കുട്ടികളെയാണ് പ്രധാനമായും ബാധിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് വിദ്യാഭ്യാസ സംവിധാനവും തകർന്നിരിക്കുകയാണെന്നും 70 ശതമാനം കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു.
2013ൽ പ്രസിഡൻറ് സൽവാ കീറിനെതിരെ അട്ടിമറിശ്രമം നടന്നതായ ആരോപണത്തെതുടർന്നാണ് ദക്ഷിണ സുഡാനില ആഭ്യന്തരയുദ്ധം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ ഇരുവിഭാഗവും വെടിനിർത്തൽ കരാറിലെത്തിയെങ്കിലും ഇത് പലപ്പോഴായി ലംഘിക്കപ്പെടുകയാണ്.
രാജ്യത്തെ കാർഷികസമ്പദ്വ്യവസ്ഥയെ പൂർണാർഥത്തിൽ തകർത്തിരിക്കുകയാണ് യുദ്ധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.