യുനൈറ്റഡ് എയർലൈൻസിൽ സീറ്റ് മാറിയിരുന്ന കമിതാക്കളെ പുറത്താക്കി
text_fieldsന്യൂയോർക്ക്: വിവാഹത്തിനായി കോസ്റ്റ്റിക്കയിലേക്ക് പോവുകയായിരുന്ന കമിതാക്കളെ യുനൈറ്റഡ് എയർലൈൻസിെൻറ വിമാനത്തിൽ നിന്ന് പുറത്താക്കി. ടെക്സാസിലെ ഹൂസ്റ്റണിൽ നിന്ന് കോസ്റ്റ് റിക്കയിലേക്ക് യാത്ര ചെയ്യാനിരുന്ന മൈക്കൽ ഹോൽ അദ്ദേഹത്തിെൻറ പ്രതിശ്രുത വധു ആബർ മാക്സ്വെൽ എന്നിവരെയാണ് യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. പ്രണയിതാക്കൾ വിമാനത്തിൽ ക്ലാസ് മാറിയിരുന്നതിനാലാണ് ജീവനക്കാർ ഇവരെ പുറത്താക്കിയതെന്നാണ് വിശദീകരണം.
‘‘തങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ മറ്റൊരു യാത്രക്കാരൻ ഉറങ്ങുന്നതിനാലാണ് മുൻ നിരയിലെ സീറ്റിലേക്ക് മാറിയിരുന്നത്. അതിനു വേണ്ടി പണം നൽകാൻ തയാറാണെന്നും ജീവനക്കാരെ അറിയിച്ചിരുന്നു. എക്ണോമിക് ക്ലാസിലെ നിരയിൽ തന്നെയാണ് തങ്ങൾ ഇരുന്നത്. എന്നാൽ അത് ‘എക്ണോമി പ്ലസ്’ സീറ്റുകളാണെന്ന് പറഞ്ഞ് ജീവനക്കാർ ഇറക്കി വിടുകയായിരുന്നുവെന്ന്’’ ഹോൽ പറഞ്ഞു.
എന്നാൽ എക്ണോമി ക്ലാസിൽ തന്നെ കുറച്ചു നിരകൾ സൗകര്യങ്ങൾ ഉയർത്തി ‘എക്ണോമി പ്ലസ്’ ആക്കിയിട്ടുണ്ട്. ഇൗ സീറ്റുകളിലിരുന്ന കമിതാക്കളോട് അനുവദിച്ച സീറ്റുകളിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടിട്ടും അവരത് നിരസിച്ചതിനാലാണ് പുറത്താക്കിയതെന്നും ജീവനക്കാർ അറിയിച്ചു.
അതേസമയം, ഇവർക്ക് അടുത്ത ദിവസത്തിൽ യുനൈറ്റഡ് വിമാനത്തിൽ തന്നെ ടിക്കറ്റ് അനുവദിച്ചതായും കുറഞ്ഞ നിരക്കിൽ ഹേട്ടൽ മുറി അനുവദിച്ചതായും യുനൈഡ് എയർലൈൻസ് വക്താവ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച യുനൈറ്റഡ് എയർലൈൻസിെൻറ വിമാനത്തിൽ ഒാവർബുക്ക് ചെയ്തുവെന്ന പേരിൽ ഏഷ്യൻ വംശജനായ ഡോക്ടറെ വിമാനത്തിൽ നിന്നും വലിച്ചിഴച്ച് പുറത്തിട്ട സംഭവത്തിനെതിരെ ജനരോഷമുയർന്നിരുന്നു. തുടർന്ന് യുനൈറ്റഡ് സി.ഇ.ഒ ഒസ്കർ മനാസ് മാപ്പുപറയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.