ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരവാദ പട്ടികയിൽ പാകിസ്താനിൽ നിന്നും 139 പേർ
text_fieldsഇസ്ലാമാബാദ്: പുതുക്കിയ ഭീകരപ്പട്ടികയുമായി യു.എൻ രക്ഷാസമിതി. മുംെബെ ഭീകരാക്രമണത്തിെൻറ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് മുഹമ്മദ് സഇൗദ് ഉൾപ്പെടെ പാകിസ്താനിൽനിന്നു മാത്രം 139 പേരാണ് പട്ടികയിലുള്ളത്.
പാകിസ്താനിൽ താമസിക്കുന്നവരോ രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകരസംഘടനകളിൽ ഉൾപ്പെടുന്നവരോ ആണ് പട്ടികയിലുള്ളത്. ഉസാമ ബിൻലാദിെൻറ പിൻഗാമി അയ്മൻ അൽ സവാഹിരിയാണ് പട്ടികയിൽ ഒന്നാമത്. സവാഹിരി അഫ്ഗാനിസ്താൻ- പാകിസ്താൻ അതിർത്തി പ്രദേശങ്ങളിലെവിടെയോ ഒളിവിൽ കഴിയുകയാണെന്നാണ് യു.എൻ കരുതുന്നത്. സവാഹിരിയുടെ നിരവധി അനുയായികളും പട്ടികയിലുണ്ട്. അവരും ഒളിവിലാണെന്നാണ് റിപ്പോർട്ട്. പാകിസ്താനിൽ പിടിയിലായ റംസി മുഹമ്മദ് ബിൻ അല്‍ ശെയ്ബയാണ് പട്ടികയിൽ രണ്ടാമൻ.
യമന്‍ സ്വദേശിയാണെന്നു കരുതുന്ന ഇയാളെ പിന്നീട് യു.എസിനു കൈമാറുകയായിരുന്നു. പാകിസ്താനിൽ ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹീമും സംഘത്തിലുണ്ട്. 1993ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്.
യു.എ.ഇ, സ്പെയിൻ, മൊറോക്കോ, സൈപ്രസ്, ആസ്ട്രേലിയ തുടങ്ങി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്വത്തുക്കളുള്ള ദാവൂദ് സൈന്യത്തിെൻറ പിന്തുണയോടെ പാകിസ്താനിൽ ഒളിച്ചുതാമസിക്കുകയാണെന്നാണു വിവരം.
ലശ്കറെ ത്വയ്യിബയുടെ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ഹാജി മുഹമ്മദ് യഹിയ മുജാഹിദ്, ഹാഫിസ് സഇൗദിെൻറ സഹായികളായ അബ്ദുൽ സലാം, സഫർ ഇക്ബാൽ എന്നിവരും യു.എന്നിെൻറ പട്ടികയിൽപെടും. ഹാഫിസിനെ പോലെ ഇൻറർപോൾ തിരയുന്ന കുറ്റവാളികളാണ് ഇരുവരും. പാകിസ്താനിൽനിന്നു പിടിയിലായി പിന്നീടു യു.എസിന് കൈമാറിയ നിരവധി പേരുംപട്ടികയിലുണ്ട്. എന്നാൽ, ആകെ എത്രപേരെയാണു യു.എൻ രക്ഷാസമിതി പട്ടികയിലുൾപ്പെടുത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.