യു.എസിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി തുടങ്ങി
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ഡോണാൾഡ് ട്രംപ് അധികാരത്തിൽ എത്തിയ ശേഷം കുടിയേറ്റക്കാർക്കെതിരെ നടപടി തുടങ്ങി. രേഖകളില്ലാതെ അമേരിക്കയിൽ കുടിയേറിയ നൂറുകണക്കിനു പേരെ അധികൃതർ അറസ്റ്റ് ചെയ്തു. ഇമിേഗ്രഷൻ ആൻഡ് കസ്റ്റംസ് എൻേഫാഴ്സ്മെൻറ് ഏജൻസി ഇൗ ആഴ്ചയിൽ നടത്തിയ വ്യാപക പരിശോധനയിലാണ് അറസ്റ്റ് നടന്നത്.
ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, ചിക്കാഗോ, ഒാസ്റ്റിൻ, അറ്റ്ലാൻറ തുടങ്ങിയ വിവിധ നഗരങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടു കടത്തുന്നതു സംബന്ധിച്ച ഉത്തരവിൽ ഡോണാൾഡ് ട്രംപ് ഒപ്പുവച്ച് രണ്ടാഴ്ചക്ക് ശേഷമാണ് നടപടി. പതിവ് പരിശോധനയുടെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതർ പറയുന്നത്.
ലോസ് ആഞ്ചൽസിൽ നിന്ന് മാത്രം 160ഒാളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 75 ശതമാനവും മുമ്പ് കൊടിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന് അറസ്റ്റിലായവരാെണന്നും കുറച്ച് പേർ മാത്രമാണ് രേഖകളില്ലാത്തതിന് പിടിയിലായതെന്നും പൊലീസ് അറിയിച്ചു. രേഖകളില്ലാത്ത 37 പേരെ വെള്ളിയാഴ്ച രാത്രി മെക്സിക്കോയിലേക്ക് തിരിച്ചയച്ചിരുന്നു. അനധികൃത കുടിേയറ്റക്കാരെ തടയുെമന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.