യു.എസിൽ വ്യോമ ഗതാഗത സംവിധാനം സ്വകാര്യവത്കരിക്കും
text_fieldsവാഷിങ്ടൺ: രാജ്യത്തിെൻറ വ്യോമ ഗതാഗത നിയന്ത്രണ പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ബജറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വ്യോമ ഗതാഗത പ്രവർത്തനങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷ(എഫ്.എ.എ)നു കീഴിൽനിന്ന് സ്വതന്ത്ര സർക്കാരിതര സംഘടനക്കു കീഴിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിലൂടെ സംവിധാനത്തിെൻറ സുരക്ഷ നിലനിർത്തുന്നതിനോടൊപ്പം കൂടുതൽ കാര്യക്ഷമവും നൂതനവും ആകുമെന്നും പ്രമേയത്തിൽ പറഞ്ഞു. വ്യോമ ഗതാഗത സംവിധാനം ആധുനീകരിക്കാനുള്ള എഫ്.എ.എയുടെ പദ്ധതി നടപ്പാക്കാൻ കാലതാമസമെടുക്കുന്നതായും വേണ്ടത്ര പ്രയോജനമില്ലെന്നും വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.