Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 12:49 AM GMT Updated On
date_range 13 July 2018 5:00 AM GMTട്രംപിന് കീഴിൽ ജോലി ചെയ്യില്ലെന്ന്; യു.എസ് അംബാസഡർ രാജിവെച്ചു
text_fieldsbookmark_border
വാഷിങ്ടൺ: പാനമയിലെ അമേരിക്കൻ അംബാസഡർ ജോൺ ഫീലി രാജിവെച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപിന് കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്നു പറഞ്ഞാണ് രാജി.
‘‘വിദേശകാര്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, പ്രസിഡൻറിനെയും അദ്ദേഹത്തിെൻറ ഭരണകൂടത്തെയും വിശ്വസ്തതയോടെ സേവിക്കുമെന്ന് ഞാൻ പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നു.
എന്നാൽ, പ്രസിഡൻറിെൻറ പല നയങ്ങളോടും എനിക്ക് യോജിക്കാൻ സാധിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റു വഴിയില്ല’’ -ജോൺ ഫീലി രാജിക്കത്തിൽ പറഞ്ഞു. സംഭവം അമേരിക്കൻ വിദേശകാര്യ വകുപ്പും വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. വ്യക്തിഗത കാരണങ്ങളാലാണ് രാജിയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story