ഡേവിഡ് ഫ്രീഡ്മാന്‍ യു.എസിന്‍െറ ഇസ്രായേല്‍ അംബാസഡറാവും
text_fieldsവാഷിങ്ടണ്‍: ഇസ്രായേല്‍ അധിനിവേശ നയങ്ങളുടെ പിന്തുണക്കാരനും, വലതുപക്ഷ വക്താവുമായ ഡേവിഡ് ഫ്രീഡ്മാനെ യു.എസിന്‍െറ ഇസ്രായേല്‍ അംബാസഡറായി നിയമിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ വെസ്റ്റ് ബാങ്ക് പൂര്‍ണമായും ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് അനുവദിക്കണമെന്ന് ശക്തമായി വാദിക്കുന്നയാളാണ് ഫ്രീഡ്മാന്‍. നയതന്ത്ര തലത്തില്‍ മുന്‍പരിചയമില്ലാത്ത ഫ്രീഡ്മാനെ ഇസ്രായേലിലേക്കുള്ള അംബാസഡറായി നിയമിച്ചത് പലരെയും ഞെട്ടിച്ചിട്ടുണ്ട്.
അംബാസഡറായി നിയമിതനാവുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, ഫ്രീഡ്മാന്‍ നടത്തിയ പ്രസ്താവനയും ഏറെ ചര്‍ച്ച വിഷയമായി. ഇസ്രായേലിന്‍െറ തലസ്ഥാനമായ ജറുസലേമിലെ യു.എസ് എംബസിയിലാണ് താന്‍ പ്രവര്‍ത്തിക്കുക എന്നായിരുന്നു പ്രസ്താവന. 1967ല്‍ ഇസ്രായേല്‍ അധിനിവേശം ചെയ്ത കിഴക്കന്‍ ജറുസലേം ഇസായേലിന്‍െറ ഭാഗമാണെന്ന് യു.എസ് ഇതുവരെ അംഗീകരിച്ചിരുന്നില്ല. തെല്‍അവീവിലാണ് നിലവില്‍ യു.എസ് എംബസി പ്രവര്‍ത്തിക്കുന്നത്.
ബില്‍ ക്ളിന്‍റണും, ജോര്‍ജ് ഡബ്ള്യു ബുഷും ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇരുവരും പ്രസിഡന്‍റ് പദവിയിലത്തെിയപ്പോള്‍ അത് നടപ്പിലാക്കാന്‍ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.