യു.എസ്, ബ്രിട്ടീഷ് വിമാനങ്ങളിൽ ഇലക്ട്രോണിക് ഉപകരണവിലക്ക് പ്രാബല്യത്തിൽ
text_fieldsവാഷിങ്ടൺ: എട്ടു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ച അമേരിക്കയുടെയും ബ്രിട്ടെൻറയും ഉത്തരവ് നിലവിൽവന്നു. വിമാനത്താവളങ്ങളിൽ പരിശോധന ശക്തമായതോടെ യാത്രക്കാരിൽനിന്ന് പരാതിയും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ലാപ്ടോപ്, െഎപാഡ്, ടാബ്ലറ്റ്, കാമറ, ഇ^റഡാറുകൾ, പ്രിൻററുകൾ, ഡീവീഡി പ്ലെയർ, ഇലക്ട്രോണിക് ഗെയിമുകൾ എന്നിവയാണ് നിരോധിച്ചത്. മൊബൈൽഫോണുകൾ മാത്രമാണ് യാത്രക്കാരന് കൈവശം വെക്കാൻ അനുവാദമുള്ളത്.
ഈജിപ്തിലെ കൈറോ, ജോർഡനിലെ അമ്മാൻ, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസാബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ്^ജിദ്ദ, തുർക്കിയിലെ ഇസ്തംബൂൾ, യു.എ.ഇയിലെ അബൂദബി^ദുൈബ എന്നീ വിമാനത്താവളങ്ങളിൽനിന്ന് യു.എസിലേക്കു വരുന്ന വിമാനങ്ങളിലാണ് നിരോധനം ബാധകം. പ്രതിദിനം 50ഒാളം വിമാന സർവിസുകളെ വിലക്ക് ബാധിക്കും. ബ്രിട്ടെൻറ നിയന്ത്രണം ഖത്തറിനെയും യു.എ.ഇയെയും ബാധിക്കില്ല.ഇസ്തംബൂൾ വിമാനത്താവളത്തിൽ നിയന്ത്രണം നടപ്പാക്കിയത് യാത്രക്കാരിൽനിന്ന് വിമർശനം വിളിച്ചുവരുത്തി. ലോകത്തെതന്നെ ഏറ്റവും സുരക്ഷാസന്നാഹങ്ങളുള്ള ഇൗ വിമാനത്താവളത്തിൽ ഇത്തരമൊരു നിയന്ത്രണത്തിെൻറ ആവശ്യമില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
അതിനിടെ നിരോധനം നീക്കിക്കിട്ടാൻ തുർക്കി അധികൃതർ യു.എസുമായി ബന്ധപ്പെടുന്നുണ്ട്.തീവ്രവാദ ഭീഷണി കാരണമാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ നിരോധിച്ചതെന്നാണ് യു.എസിെൻറയും ബ്രിട്ടെൻറയും വാദം. എന്നാൽ, പശ്ചിമേഷ്യയിലെയും വടക്കനാഫ്രിക്കയിലെയും മുസ്ലിം രാജ്യങ്ങളോടുള്ള വിവേചനമാണ് നടപടിയിലൂടെ വെളിപ്പെടുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള വിമാനകമ്പനികളെ തകർക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ അജണ്ടയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.
ദുബൈയിൽ ഇൗയാഴ്ച 11 ലക്ഷം യാത്രക്കാരെ ബാധിക്കും
യു.എസിലേക്ക് പോകുന്ന വിമാന യാത്രക്കാർ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശംവെക്കുന്നത് നിരോധിച്ച ഉത്തരവ് ദുബൈ വിമാനത്താവളത്തിൽ നിലവിൽവന്നു. ശനിയാഴ്ച മുതൽ നിലവിൽവന്ന പുതിയ നിയമം ഇൗയാഴ്ച മാത്രം 11 ലക്ഷം യാത്രക്കാരെ ബാധിക്കും. വിമാനങ്ങളിൽ വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയമായതിനാലാണിത്.
വെള്ളി മുതൽ തിങ്കൾ വരെ ദിവസങ്ങളിൽ ദിനംപ്രതി രണ്ടര ലക്ഷത്തിലേറെ യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോകുന്നത്. ദുബൈ സർക്കാർ നിയന്ത്രണത്തിലുള്ള എമിറേറ്റ്സ് ദിവസവും 18 വിമാന സർവിസുകളാണ് അമേരിക്കയിലേക്ക് നടത്തുന്നത്. യു.എസിെൻറ പുതിയ ഉത്തരവ് നടപ്പാക്കിത്തുടങ്ങിയ ശനിയാഴ്ച മിക്ക വിമാനങ്ങളും പുറപ്പെടാൻ വൈകി. ഉത്തരവ് യാത്രക്കാരെ കാര്യമായി ബാധിക്കാതിരിക്കാൻ വിവിധ സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.