എച്ച്–1ബി വിസ: നിയമം കർശനമാക്കി അമേരിക്ക
text_fieldsവാഷിങ്ടൺ: എച്ച്1ബി വിസ ദുരുപയോഗം ചെയ്യരുതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭരണകൂടം കമ്പനികൾക്ക് കർശന നിർദേശം നൽകി. വിസ പദ്ധതി ദുരുപയോഗം ചെയ്ത് അമേരിക്കൻ പൗരന്മാരോട് വിവേചനം കാണിക്കുന്നത് നീതിന്യായ വകുപ്പ് ക്ഷമിക്കില്ലെന്ന് സിവിൽ റൈറ്റ്സ് ഡിവിഷെൻറ ആക്ടിങ് അസിസ്റ്റൻറ് അറ്റോണി ജനറൽ ടോം വീലർ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള എച്ച്1ബി വിസ അപേക്ഷകൾ സർക്കാർ സ്വീകരിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്. എച്ച്1ബി വിസ ദുരുപയോഗം കണ്ടെത്തുന്നതിന് വിവിധ നടപടികൾ യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് (യു.എസ്.സി.െഎ.എസ്) തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വിസ അംഗീകാരം നൽകുന്നത് ട്രംപ് സർക്കാർ കർശനമാക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
യോഗ്യതയുള്ള അമേരിക്കക്കാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് യു.എസ്.സി.െഎ.എസ് അറിയിച്ചു. എച്ച്1ബി, എൽ1 വിസ പദ്ധതികൾ പരിഷ്കരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരവേളയിൽ ട്രംപ് പറഞ്ഞിരുന്നു. അമേരിക്കൻ തൊഴിലാളികളോടുള്ള വിവേചനം തടയുന്നതിനുള്ള ഇമിേഗ്രഷൻ ആൻഡ് നാഷനാലിറ്റി ആക്ട് (െഎ.എൻ.എ) ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് നീതിന്യായ വകുപ്പ് പറഞ്ഞു. രാജ്യം, പൗരത്വം എന്നിവയുടെ പേരിൽ വിവേചം നടന്നതായി അനുഭവപ്പെടുകയാണെങ്കിൽ വിസ അപേക്ഷകൾ സിവിൽ അവകാശ വകുപ്പിെൻറ ഇമിഗ്രൻറ് ആൻഡ് എംപ്ലോയീ റൈറ്റ്സ് സെക്ഷനുമായി ബന്ധപ്പെടണമെന്നും നീതിന്യായ വകുപ്പ് നിർദേശിച്ചു.
പൊതുവിഭാഗത്തിൽ 65,000 പേർക്കാണ് വിസ നൽകുക. യു.എസ് സർവകലാശാലകളിൽനിന്ന് ശാസ്ത്ര ഗവേഷണ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ 20,000 അപേക്ഷകർക്കും എച്ച്1ബി വിസ അനുവദിക്കും. വിദേശ ഐ.ടി സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ജീവനക്കാരെ അയക്കാന്‍ ആശ്രയിക്കുന്ന തൊഴിൽ വിസയാണ് എച്ച് 1 ബി വിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.