തെരുവിലിറങ്ങാതെ വീട്ടിലിരിക്കൂ; അമേരിക്കയിലെ പ്രതിഷേധങ്ങൾക്കെതിരെ ആരോഗ്യപ്രവർത്തകർ
text_fieldsവാഷിങ്ടൺ: കൊളറാഡോയിലും പെൻസിൽവാനിയയിലും ലോക്ഡൗൺ വിരുദ്ധ റാലികൾക്കെതിരെ ആരോഗ്യപ്രവർത്തകരുടെ ബോധവൽക രണം. പെൻസിൽവാനിയയിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവരോട് വീട്ടിലേക്ക് തിരിച്ചുപോകാൻ നഴസുമാർ ആവശ്യപ്പെട ്ടു.
വീട്ടിലിരിക്കൂ, കോവിഡിനെ പ്രതിരോധിക്കൂ എന്ന പ്ലക്കാർഡുകൾ സഹിതമാണ് നഴ്സുമാരുടെ ബോധവത്കരണം. ടെക്സാസ്, ഒഹിയോ, വിസ്കോസിൻ, കാലിഫോർണിയ, മിനിസോട്ട തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ലോക്ഡൗണിനെതിരെ റാലികളുമായി ജനം രംഗത്തിറങ്ങിയത്. നിലവിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് യു.എസ്.
വാഷിങ്ടൺ സ്റ്റേറ്റിലെ ഒളിമ്പിയ നഗരത്തിൽ നടന്ന റാലിയിൽ 2000ത്തിലേറെ ആളുകളാണ് പങ്കെടുത്തത്. ഇവരിലാരും സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തിരുന്നില്ല. അഞ്ചാറു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിെൻറ അനന്തരഫലം അമേരിക്ക അനുഭവിക്കുമെന്ന് പകർച്ചവ്യാധി വിദഗ്ധൻ എറിക് ഫീജൽ ദിങ് മുന്നറിയിപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.