യു.എസ് ൈസന്യത്തിൽ ട്രാൻസ്ജെൻഡേഴ്സിനെ അനുവദിക്കരുതെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ട്രാൻസ്ജെൻഡേഴ്സിനെ അമേരിക്കൻ സൈന്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ട്രാൻസ്ജെൻഡേഴ്സിെൻറ ചികിത്സക്കായി ൈസന്യത്തിന് വൻ തുക ചെലവു വരുന്നുവെന്നും സൈന്യത്തിെൻറ ഭാരം കുറക്കാൻ ഇവരെ ഒഴിവാക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിെൻറ പരാമർശം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ എതിർപ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
യു.എസ് മുൻ പ്രസിഡൻഡ് ബരാക് ഒബാമയാണ് ട്രാൻസ് ജെൻഡേഴ്സിന് സൈന്യത്തിൽ േസവനമനുഷ്ഠിക്കാൻ അനുമതി നൽകിയ വിപ്ലവകരമായ തീരുമാനം നടപ്പിലാക്കിയത്. പ്രസിഡൻറ് പദവിയുടെ അവസാനഘട്ടത്തിലാണ് ഇൗ തീരുമാനം നടപ്പിലാക്കിത്.
ട്രാൻസ്ജെൻഡേഴ്സസിനെതിരെ മുമ്പും ട്രംപ് നിലപാടുകളെടുത്തിരുന്നു. ട്രാൻസ് ജെൻഡേഴ്സ് വിദ്യാർഥികൾക്ക് അവരുടെ സ്വത്വമനുസരിച്ച് ശുചിമുറികൾ ഉപയോഗിക്കാമെന്ന ഒബാമയുടെ തീരുമാനവും നേരത്തെ ട്രംപ് റദ്ദാക്കിയിരുന്നു. ഒബാമ കൊണ്ടു വന്ന പല പദ്ധതികളും ട്രംപ് നേരത്തെയും പൊളിച്ചെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.