ചൈനീസ് വിദ്യാർഥികൾക്ക് വിസ വിലക്കുമായി യു.എസ്
text_fieldsവാഷിങ്ടൺ: ചില ചൈനീസ് വിദ്യാർഥികൾക്ക് വിസാ വിലക്ക് ഏർപ്പെടുത്തി യു.എസ്. ഹോങ്കോങ്ങിനുള്ള പ്രത്യേക അധികാരങ്ങളും വെട്ടിക്കുറച്ചു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഹോങ്കോങ്ങിൽ സുരക്ഷാ നിയമം നടപ്പിലാക്കാനുള്ള ചൈനീസ് സർക്കാറിെൻറ നീക്കത്തിെൻറ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യു.എസ് നടപടി.
ഹോങ്കോങ്ങിെൻറ വർഷങ്ങളായുള്ള പാരമ്പര്യത്തെയാണ് ചൈന നശിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തി. ഇത് ഹോങ്കോങ്ങിലെ ജനങ്ങൾക്കും ചൈനീസ് ജനതക്കും മാത്രമല്ല ലോകത്തിനാകെ അപമാനമാണെന്നും ട്രംപ് വ്യക്തമാക്കി.
ചൈനയുടെ ഹോങ്കോങ്ങിലെ ദേശസുരക്ഷാ നിയമത്തിനെതിരെ ബ്രിട്ടനും രംഗത്തെത്തി. യു.എന്നിനെ മുമ്പാകെ ബ്രിട്ടനും വിഷയമുന്നയിച്ചു. അതേസമയം, ചൈനീസ് പ്രസിഡൻറ് ഷീ ജിങ് പിങ്ങിനെതിരെ ഡോണൾഡ് ട്രംപ് വ്യക്തിപരമായി വിമർശനങ്ങളുന്നയിച്ചില്ലെന്നതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.