കോവിഡ്19: മനുഷ്യരിൽ വാക്സിൻ പരീക്ഷണം ആരംഭിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ലോകത്താകെ ഭീതിവിതച്ച കോവിഡ്-19 വൈറസിനെതിരായ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ നിർണായക മു ന്നേറ്റം. അമേരിക്കയിലെ സിയാറ്റിലിൽ മനുഷ്യശരീരത്തിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് പരീക്ഷണം ത ുടങ്ങിയതെന്ന് അമേരിക്കൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
എം.ആർ.എൻ.എ -1273 എന്ന പേരിൽ യു.എസ് നാഷനൽ ഇൻസ്റ്റിററ്യൂട്ട് ഓഫ് ഹെൽത്താണ് (എൻ.ഐ.എച്ച്) വാക്സിൻ വികസിപ്പിച്ചെടുത്തത്. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോടെക്നോളജി കമ്പനിയായ മോഡേർനയുമായി സഹകരിച്ചാണ് വാക്സിൻ കണ്ടെത്തിയത്.
മനുഷ്യരിൽ പരീക്ഷിച്ച് പാർശ്വഫലങ്ങൾ പരിശോധിച്ച ശേഷം മാത്രമേ വാക്സിൻ വിപണിയിൽ ലഭ്യമാക്കൂ. കൂടുതൽ പരിശോധനകൾക്കായി ഒരു വർഷം മുതൽ 18 മാസം വരെ സമയമമെടുക്കുമെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ടത്തിൽ 18നും 55 വയസിനും ഇടയിലുള്ള 45 പേരിലാണ് പരീക്ഷണം നടത്തുക. ഇതിന് ആറാഴ്ച സമയമെടുക്കും. വാക്സിൻ വികസിപ്പിക്കുന്നതിന് ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.സി.പി.ഐ ആണ് (െകാളീഷൻ ഫോർ എപ്പിഡമിക് പ്രിപെയ്ഡ്നസ് ഇനൊവേഷൻസ്) ധനസഹായം നൽകിയിരിക്കുന്നത്.
യു.എസ് കമ്പനിയായ ഗിലീഡ് സയൻസസ് വികസിപ്പിച്ചെടുത്ത റെംഡെസിവിർ എന്ന മരുന്ന് ഏഷ്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലാണ്. കോവിഡ് 19 അതിവ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല രാജ്യങ്ങളും ഫലപ്രദമായ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
Latest Videos:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.