ധനബിൽ പാസാക്കി: യു.എസിലെ സാമ്പത്തിക സ്തംഭനം ഒഴിവായി
text_fieldsവാഷിങ്ടൺ: സെനറ്റിലും കോൺഗ്രസിലും ധനകാര്യ ബില്ല് പാസാക്കിയതോടെ യു.എസിലെ സാമ്പത്തിക സ്തംഭനത്തിന് അറുതിയായി. ധനബിൽ പാസാകാത്തതിനെ തുടർന്ന് യു.എസിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ബിൽ പാസായെങ്കിലും സാമ്പത്തിക സ്തംഭനം ആദ്യമേ ഒഴിവാക്കാനായില്ലെന്ന് വിമർശനമുയർന്നു.
റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസിൽ 186നെതിരെ 240വോട്ടുകൾക്കാണ് ബില്ല് പാസാക്കിയത്. സൈനിക-ആഭ്യന്തര ചെലവുകൾക്കായി 30,000 കോടി ഡോളർ വകയിരുത്തുന്ന ബില്ലാണിത്. കഴിഞ്ഞദിവസം അർധരാത്രിയോടെയാണു സാങ്കേതികമായി വീണ്ടും സാമ്പത്തിക സ്തംഭനം ഉണ്ടായത്. മൂന്നാഴ്ചക്കിടെ, ഡോണൾഡ് ട്രംപ് സർക്കാറിെൻറ രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇത്.
കോൺഗ്രസിലെ റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളിെൻറ എതിർപ്പായിരുന്നു പ്രതിസന്ധിക്കു കാരണം. പോളും അനുകൂല നിലപാട് എടുത്തതോടെയാണ് ബിൽ പാസാക്കാനായത്.
ട്രംപ് സർക്കാറിെൻറ കുടിയേറ്റനയത്തിൽ പ്രതിഷേധിച്ച്, െഡമോക്രാറ്റിക് പാർട്ടി സാമ്പത്തിക ബില്ലിനെതിരെ ജനുവരിയിൽ വോട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നു മൂന്നു ദിവസം പണമില്ലാതെ സർക്കാറിനു പ്രവർത്തിക്കേണ്ടിവന്നു.
കുട്ടികളായിരിക്കുമ്പോൾ യു.എസിലേക്കു കുടിയേറിയ ഏഴു ലക്ഷത്തിലേറെ പേർക്കു നൽകിയ താൽക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിൻവലിച്ചതാണ് െഡമോക്രാറ്റുകളുടെ പ്രതിഷേധത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.