യു.എസ്-കാനഡ അതിര്‍ത്തി തുറക്കുന്നത് ഒരു മാസത്തേക്ക് നീട്ടി
text_fieldsവാഷിങ്ടന്‍: യു.എസ് കാനഡ അതിര്‍ത്തി തുറക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടിയതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡൊ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. യു.എസും കാനഡയും തമ്മിലെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് ട്രുഡോ പറഞ്ഞു.
അത്യാവശ്യ സർവിസ് ഒഴികെ സാധാരണ സർവിസുകള്‍ ജൂണ്‍ 21ന് പുനരാരംഭിക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്നും ഇനി അടുത്തഘട്ടം എന്താകുമെന്ന് പറയാനാകില്ലെന്നും ഒട്ടാവോയില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.
അത്യാവശ്യ സർവിസിന് മാത്രമാണ് അതിര്‍ത്തി തുറന്നുകൊടുക്കുകയെങ്കിലും ക്വാറൈൻറൻ, ആരോഗ്യ പരിശോധന തുടങ്ങിയ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ഇനിയും രാജ്യത്ത് വ്യാപിക്കാതിരിക്കാൻ ശക്തമായ മുന്‍ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. കാനഡ സ്വീകരിച്ച നടപടിയെ യു.എസ് അഡ്മിനിസ്‌ട്രേഷനും അഭിനന്ദിച്ചു. കാനഡയുമായി സഹകരിച്ചു കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
രാജ്യാന്തര യാത്രക്കാരെ കാനഡ തടയുമെന്നും കാനഡയിലേക്ക് വരുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് രണ്ടാഴ്ച ക്വാറന്റീനില്‍ പോകേണ്ടി വരുമെന്നും കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ ഡോ. തെരേസ്സ ടാം പറഞ്ഞു. കാനഡയില്‍ ഇതുവരെ 79,411 കേവിഡ് പോസിറ്റിവ് കേസുകളും 5960 മരണവും സംഭവിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.