യു.എസ്-കനഡ വ്യാപാരക്കരാറായി
text_fieldsഒാട്ടവ: പുതുക്കിയ വടക്കൻ അമേരിക്ക സ്വതന്ത്ര വ്യാപാര കരാറി (എൻ.എ.എഫ്.ടി.എ)ന് യു.എസും കാനഡയും മെക്സിക്കോയും അംഗീകാരം നൽകി. കാനഡയുടെ പാൽവിപണിയിൽ അമേരിക്കൻ വ്യവസായികൾക്ക് പ്രവേശനം അനുവദിച്ചും കാനഡയിൽനിന്ന് യു.എസിലേക്ക് കാർ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയും പുതിയ വ്യവസ്ഥകളോടെയാണ് കരാർ വീണ്ടും പ്രാബല്യത്തിൽ വരുന്നത്.
അടുത്തിടെ കാനഡ, മെക്സികോ എന്നിവയിൽനിന്നുള്ള ഉരുക്ക് ഉൽപന്നങ്ങൾക്ക് യു.എസ് പ്രഖ്യാപിച്ച അധിക തീരുവ കുറക്കാൻ കരാറിൽ തീരുമാനമായിട്ടില്ല. ചർച്ചകൾക്കു ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ പുതിയ കരാറിെൻറ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
1994ൽ നിലവിൽവന്ന കരാർ അമേരിക്കക്കെതിരാണെന്ന് കാണിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. ഇതോടെയാണ് അയൽക്കാരുടെ വ്യാപാര കരാർ പ്രതിസന്ധിയിലായത്.
അമേരിക്കക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചാണ് മാരത്തൺ ചർച്ചകൾക്കൊടുവിൽ കരാർ നിലവിൽവരുന്നത്. കരാർ പ്രകാരം കാനഡയിലെ പാൽ വിപണിയിൽ 3.5 ശതമാനം യു.എസിന് അനുവദിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.