യു.എസ്-ചൈന വ്യാപാരയുദ്ധത്തിന് താൽക്കാലിക വിരാമം
text_fieldsബ്വേനസ് എയ്റിസ്: ഇൗ വർഷം ജനുവരി മുതൽ തുടങ്ങിയ വ്യാപാരയുദ്ധത്തിന് ഇടക്കാല വെടിനിർത്തലുമായി യു.എസും ചൈനയും. അർജൻറീനൻ തലസ്ഥാനമായ ബ്വേനസ് എയ്റിസിലെ ജി20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് പുതിയ തീരുവകളുമായി തത്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന് ഇരു നേതാക്കളും ധാരണയിലെത്തിയത്.
90 ദിവസത്തേക്കാണ് വെടിനിർത്തൽ. അതിനുള്ളില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് തീരുമാനം. ഇതോടെ ആഗോള വ്യാപാരരംഗത്തെ പ്രതിസന്ധിക്ക് താൽക്കാലിക വിരാമമായി.
ജനുവരി ഒന്നുമുതൽ 20,000 കോടി ഡോളറിെൻറ ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് നടപ്പാക്കില്ലെന്നാണ് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന് ഉറപ്പുനൽകിയത്. പകരമായി യു.എസിൽനിന്ന് വലിയ അളവിൽ കാർഷിക-വ്യവസായിക-ഉൗർജ ഉൽപന്നങ്ങൾ വാങ്ങാമെന്ന് ചൈന സമ്മതിച്ചു.
സൗഹാർദപരമായ ചർച്ചയാണ് നടന്നതെന്ന് ചൈനീസ് കൗൺസിലർ വാങ് യി മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച വിജയമായിരുന്നുവെന്ന് വൈറ്റ്ഹൗസും അറിയിച്ചു. വ്യാപാര യുദ്ധം രൂക്ഷമായതിനു ശേഷം ആദ്യമായാണ് ഇരുവരും മുഖാമുഖം ചർച്ച നടത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര സംതുലിതാവസ്ഥക്കാണ് ഉൽപന്നങ്ങൾ വാങ്ങാൻ യു.എസ് സമ്മർദം ചെലുത്തിയത്. ഘട്ടംഘട്ടമായി ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിച്ച യു.എസ് നടപടിക്ക് ചൈനയും അതേ നാണയത്തിൽ മറുപടി നൽകിയിരുന്നു.
അമേരിക്കൻ കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കാനും അതുവഴി വൻനഷ്ടമുണ്ടാക്കാനുമാണ് ചൈന ശ്രമിച്ചത്. യു.എസിന് നഷ്ടം വരുത്തുന്ന ചൈനയുടെ അധാർമിക വ്യാപാരരീതികൾക്കെതിരായ പ്രതികരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചത്.
ജി20 ഉച്ചകോടിയിലെപ്രധാന നിർദേശങ്ങൾ
ബ്വേനസ് എയ്റിസ്: ഭിന്നതകൾ പരസ്യമാക്കിയും കൃത്യമായ പ്രഖ്യാപനങ്ങൾ നടത്താനാവാതെയും സമാപിച്ച ജി20 ഉച്ചകോടി സമാപനത്തോടനുബന്ധിച്ച് പുറത്തുവിട്ട പ്രഖ്യാപനത്തിലെ പ്രധാന നിർദേശങ്ങൾ:
•കാലാവസ്ഥ വ്യതിയാനം: കാലാവസ്ഥ കാക്കാൻ ലോകരാജ്യങ്ങൾ ഒപ്പുവെച്ച പാരിസ് ഉടമ്പടി സമ്പൂർണമായി നടപ്പാക്കുമെന്നും നടപടികളിൽ പിന്നോട്ടില്ലെന്നും പ്രസ്താവന പറയുന്നു. വ്യവസായിക കാലത്തിന് മുമ്പുണ്ടായിരുന്ന 1.5 ഡിഗ്രി താപനത്തിലേക്ക് കാലാവസ്ഥയെ തിരികെയെത്തിക്കുന്നതിനാകും ഉൗന്നൽ.
•വ്യാപാരം: യു.എസ് പ്രസിഡൻറ് ട്രംപിെൻറ കടുത്ത സമ്മർദത്തിന് വഴങ്ങി ലോക വ്യാപാര സംഘടനയിൽ നവീകരണം നടപ്പാക്കാൻ തീരുമാനം.
•െഎ.എം.എഫ്: ആഗോള സാമ്പത്തിക സുരക്ഷയിലെ മുഖ്യഘടകമെന്ന നിലക്ക് െഎ.എം.എഫിന് മതിയായ തുക ലഭ്യമാക്കാൻ ജി20 രാജ്യങ്ങൾക്ക് പുതിയ േക്വാട്ട നിശ്ചയിക്കൽ അടുത്ത വർഷത്തോടെ പൂർത്തിയാക്കും.
•അഴിമതി: അഴിമതി തുടച്ചുനീക്കാൻ ജി20 രാജ്യങ്ങൾ മുന്നിൽനിന്ന് പ്രവർത്തിക്കും. 2019-21 കാലയളവിൽ തീവ്രനടപടികളിലൂടെ സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി തുടച്ചുനീക്കും.
•ലിംഗസമത്വം: 2025ഒാടെ തൊഴിൽ മേഖലയിലെ ലിംഗ അസമത്വം 25 ശതമാനമായി കുറക്കും. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ നടപടി.
•തൊഴിൽ പ്രതിസന്ധി: സാേങ്കതികത തൊഴിൽ മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ തൊഴിൽ സുരക്ഷക്ക് കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.