കുടിയേറ്റക്കാരുടെ തിരക്കേറി; യു.എസ്-മെക്സികോ അതിർത്തി അടച്ചു
text_fieldsടിജ്വാന: യു.എസ്-മെക്സികോ അതിർത്തിയിൽ ഏറ്റവും തിരക്കേറിയ ഭാഗം അടച്ചു. അതിർത്തി മറികടക്കാനായി കൂട്ടത്തോടെ കമ്പിവേലി കയറാൻ ശ്രമിച്ച കുടിയേറ്റക്കാർക്ക് നേരെ യു.എസ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
നിരവധി പേർ കാറിലും മറ്റുമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നുണ്ട്. പലരും കമ്പി വേലി മറികടക്കാനും ശ്രമിക്കുന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ചുമച്ച് അവശരാകുകയും ചെയ്തു.
യു.എസ് മണ്ണിലേെക്കത്താൻ നിരവധി പേർ ഞായറാഴ്ച അതിർത്തി കടന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പലരും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലുകളും കുപ്പികളും എറിയാൻ തുടങ്ങി. ഇേതാടെ കസ്റ്റംസ് ആൻറ് ബോർഡർ പ്രൊട്ടക്ഷൻ ഫോഴ്സ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. കൂടാതെ സാൻഡിയാഗോയിലെ സാൻ സിദ്രോയിലേക്ക് നിയമപരമായി യാത്ര ചെയ്യുന്ന വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഉൾപ്പെെട തടഞ്ഞു. ദിവസം ഒരു ലക്ഷം പേർ സന്ദർശിക്കുന്ന സ്ഥലമാണിതെന്നാണ് യു.എസ് അധികൃതർ തന്നെ വ്യക്തമാക്കുന്നത്.
നിരവധി കുടിയേറ്റക്കാർ അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനാൽ പൊതുജനങ്ങളുെട സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിയമപരമായ പ്രവേശനം തടഞ്ഞതെന്ന് ഹോംലാൻറ് െസക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റെൻ നെൽസൺ പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം നിയമപരമായ പ്രവേശനം അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.