മോദി-ട്രംപ് കൂടിക്കാഴ്ചയിൽ മതസ്വാതന്ത്ര്യം ചർച്ചക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയു മായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കും. രണ്ടുദിവസത്തെ സന്ദർശനത്ത ിനായി ട്രംപ് തിങ്കളാഴ്ച ഇന്ത്യയിലെത്താനിരിക്കേയാണ് ൈവറ്റ് ഹൗസ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെയും പാരമ്പ ര്യങ്ങളെയും അമേരിക്ക അങ്ങേയറ്റം മാനിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
രാജ്യവ്യാപക പ്രക്ഷോഭത്തിനിടയാക്കിയ പൗരത്വ ഭേദഗതി നിയമം(സി.എ.എ), ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) എന്നീ വിഷയങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിക്കാൻ ഉദ്ദേശ്യമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ. അത്തരം വിഷയങ്ങളെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്ന് അദ്ദേഹം മറുപടി നൽകി.
ഇൗ വിഷയങ്ങൾ പ്രസിഡൻറ്, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുമെന്നാണ് കരുതുന്നത്. ജനാധിപത്യ മൂല്യങ്ങൾ മുറുകെപിടിച്ച് മതന്യൂനപക്ഷങ്ങളെ മാനിക്കുന്നത് തുടരുമോ എന്നറിയാൻ ഇന്ത്യയെ അമേരിക്ക ഉറ്റുനോക്കുകയാണ്. തീർച്ചയായും മതസ്വാതന്ത്ര്യവും മത ന്യൂനപക്ഷങ്ങളോടുള്ള ആദരവും എല്ലാ മതങ്ങൾക്കുമുള്ള തുല്യ പരിഗണനയും ഇന്ത്യൻ ഭരണഘടനയിലുണ്ട്. പ്രസിഡൻറ് സംസാരിക്കുന്ന വിഷയങ്ങളിൽ പ്രധാനപ്പെട്ടതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്പന്നമായ മത, ഭാഷ, സംസ്കാര വൈവിധ്യങ്ങളുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് ശക്തമായ ജനാധിപത്യ അടിത്തറയുണ്ട്. നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നതിന് താനെങ്ങനെ മുൻഗണന നൽകുമെന്ന് കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞതാണെന്ന് അമേരിക്ക ഒാർമിപ്പിച്ചു. നിയമവാഴ്ചയിൽ തുല്യപരിഗണനയും മതസ്വാതന്ത്ര്യവും ഇന്ത്യ പരിപാലിക്കുന്നുണ്ടോ എന്ന് ലോകം നോക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെൻറ പൊതു പ്രഭാഷണത്തിലും സ്വകാര്യ സംഭാഷണത്തിലും പ്രസിഡൻറ് ട്രംപ് ജനാധിപത്യത്തിെൻറയും മതസ്വാതന്ത്ര്യത്തിെൻറയും ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമെന്ന് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമേരിക്കൻ ഭരണകൂടത്തിന് അങ്ങേയറ്റം പ്രാധാന്യമുള്ളതിനാൽ ഇത്തരം വിഷയങ്ങൾ പ്രസിഡൻറ് ഉന്നയിക്കും. സാർവലൗകിക മൂല്യങ്ങളോടും നിയമവാഴ്ചയോടും തങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളോടും പാരമ്പര്യങ്ങളോടും അങ്ങേയറ്റം ബഹുമാനമുണ്ട്.
ഇൗ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അമേരിക്ക ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.