യു.എസ് കോൺഗ്രസ് തെരഞ്ഞെടുപ്പ് 12 ഇന്ത്യൻവംശജർ മത്സരത്തിന്
text_fieldsവാഷിങ്ടൺ: ഇൗ വർഷം നവംബറിൽ കോൺഗ്രസിലേക്ക് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ 12 ഇന്ത്യൻ വംശജർ മത്സരിക്കുന്നു. അതിൽ മൂന്നുപേർ വനിതകളാണ്.
വാഷിങ്ടണിൽ നിന്ന് പ്രമീള ജയപാൽ, അരിസോണയിൽനിന്ന് ഹിരാൽ തിപിർനേനി, അനിത മാലിക എന്നിവരാണ് ജനവിധി തേടുന്നത്.
യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജയായ പ്രമീള ജയപാൽ വാഷിങ്ടണിൽനിന്ന് രണ്ടാം തവണയാണ് മത്സരിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ ലേബലിലാണ് മത്സരിക്കാനിറങ്ങിയത്.
പ്രമീളയെപോലെ രാജകൃഷ്ണമൂർത്തി(ഇലനോയ്), രോ ഖന്ന, ഡോ. ആമി ബേര (ഇരുവരും കാലിഫോർണിയ) എന്നിവരും പുനർതെരഞ്ഞെടുപ്പാണ് നേരിടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ കരുത്തുറ്റ സ്ഥാനാർഥി ആൻഡ്ര്യൂ ഗ്രാൻറ് ആണ് ബേരയുടെ എതിരാളി.
2012ലാണ് ബേര ആദ്യമായി യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദിലീപ് സിങ്, ബോബി ജിൻഡാൽ എന്നിവരെപോലെ ഇദ്ദേഹം മൂന്നുതവണ കോൺഗ്രസിലെത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ചില ജില്ലകളിൽ ഇന്ത്യൻ സ്ഥാനാർഥികൾ ശക്തമായ മത്സരമാണ് നേരിടുന്നത്. തിബത്തൻ വംശജനായ അഫ്താൻ പുരേവൽ, ഹാരി അറോറ, ശിവ അയ്യാദുരൈ എന്നിവരും മത്സരത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.