കൊറോണ: ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കാൻ യു.എസ്
text_fieldsവാഷിങ്ടൺ: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ചൈനയിൽ അനുദിനം ഉയരുന്നതിനിടെ വിമാന സർവീസുകൾ നിർത്താെനാരുങ്ങ ി അമേരിക്ക. ചൈനയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നിർത്താനാണ് യു.എസിെൻറ പദ്ധതി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യു.എസ് എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
ചൈനയിലെ സാഹചര്യം വിലയിരുത്താനായി വൈറ്റ്ഹൗസ് പ്രതിദിനം യോഗങ്ങൾ ചേരുന്നുണ്ട്. ഈ യോഗത്തിലാണ് വിമാന സർവീസുകൾ നിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്ന് വന്നത്. ഇക്കാര്യം വിമാനകമ്പനികളുമായി ചർച്ച ചെയ്തുവെന്നും വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി.
കൊറോണ വൈറസ് ചൈനയിൽ പടർന്നതോടെ പല വിമാന കമ്പനികളും സർവീസ് ഭാഗികമായി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സർവീസുകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യു.എസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 132 പേർ ചൈനയിൽ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. 6000ത്തോളം പേരെ ഇതുവെര രോഗം ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.