Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇവാൻക എത്തുന്നതിന്​...

ഇവാൻക എത്തുന്നതിന്​ മുമ്പ്​​ യു.എസ്​ കോൺസുലേറ്റിന്​ നേരെ ആക്രമണം

text_fields
bookmark_border
ഇവാൻക എത്തുന്നതിന്​ മുമ്പ്​​ യു.എസ്​ കോൺസുലേറ്റിന്​ നേരെ ആക്രമണം
cancel

മെക്​സികോ സിറ്റി​: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​​െൻറ പുത്രി ഇവാൻകയും വൈസ്​ പ്രസിഡൻറ്​ മൈക്​ പെൻസും എത്തുന്നതിന്​ തൊട്ട്​ മുമ്പ്​ മെക്​സികോയിലെ യു.എസ്​ കോൺസു​േലറ്റിന്​ നേരെ ആക്രമണം. ഗ്വാഡലജരയിലെ യു.എസ്​ കോൺസുലേറ്റിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​.

സ്​ഫോടക വസ്​തുക്കൾ ഉപയോഗിച്ചായിരുന്നു ആ​ക്രമണം. സംഭവത്തിൽ ഫെഡറൽ എജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. പുതിയ പ്രസിഡൻറി​​​​െൻറ സ്ഥാനാരോഹണ ചടങ്ങിനായാണ്​ ഇവാൻക ട്രംപും മൈക്​ പെൻസും മെക്​സികോയിലെത്തിയത്​.

കോൺസുലേറ്റ്​ കെട്ടിടത്തി​ന്​ നേരെ സ്​ഫോടക വസ്​തു എറിയുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. കോൺസുലേറ്റിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച്​ വരികയാണെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mexicoworld newsmalayalam newsIvankla trumpDonald Trump
News Summary - US consulate in Mexico attacked-World news
Next Story