കോവിഡ് ബാധിതർ ആറുലക്ഷത്തോട് അടുക്കുന്നു; കൂടുതൽ രോഗികൾ യു.എസിൽ
text_fieldsന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ആറുലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 5,97,185 േപർക്കാണ് േരാഗം സ്ഥിരീകരിച്ചത്. 27,359 പേർ മരിക്കുകയും ചെയ്തു. 1,33,360 പേരാണ് ഇതുവരെ രോഗമുക്തരായത്.
ചൈനയെയും ഇറ്റലിയെയും മറികടന്ന് അമേരിക്കയിലെ േരാഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 104142 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. തുടക്കത്തിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഭരണകൂടം കാണിച്ച അലംഭാവമാണ് യു.എസ്.എയിലെ രോഗ ബാധിതരുടെ എണ്ണം ഇത്രയും കൂടാൻ കാരണമെന്നാണ് പൊതുവായ വിലയിരുത്തൽ. 1696 പേരാണ് അമേരിക്കയിൽ മരിച്ചത്. ഇനിയും മരണനിരക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ഇറ്റലിയിലെ മരണസംഖ്യ 10,000 ത്തോട് അടുത്തു. 9,134 പേരാണ് ഇവിടെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 86,498 ആയി. കൊറോണ വൈറസിെൻറ ഉത്ഭവ കേന്ദ്രമായ ചൈനയിൽ 81,394 പേർക്കാണ് രോഗം ബാധിച്ചത്. 3295 പേരാണ് ഇവിടെ മരിച്ചത്.
യൂറോപ്യൻ രാജ്യങ്ങളായ സ്പെയിനിലും ജർമനിയിലും ഫ്രാൻസിലും യു.കെയിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് േജാൺസണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.