ആണവായുധങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി യു.എസ്
text_fieldsവാഷിങ്ടൺ: ആണവായുധങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ഇതര സംഘടനകൾക്കും ഭീകരസംഘടനകൾക്കും മുന്നറിയിപ്പ് നൽകി യു.എസ്.
ആണവായുധങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ യു.എസിെൻറ ഉത്തരവാദിത്തത്തിൽ നടപടിയെടുക്കുമെന്ന് അണ്ടർ സെക്രട്ടറി ടോം ഷാനോൻ പറഞ്ഞു. ട്രംപ് ഭരണകൂടത്തിെൻറ ന്യൂക്ലിയർ പോസ്ച്ചർ റിവ്യൂ (എൻ.പി.ആർ) 2018നു ശേഷം പെൻറഗണിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന രാജ്യങ്ങളെക്കുറിച്ച് നൂറുപേജടങ്ങിയ റിവ്യൂ റിേപ്പാർട്ടിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞദിവസം പാകിസ്താനിലെ ആണവപ്രവർത്തനങ്ങളെക്കുറിച്ചും അവിടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെക്കുറിച്ചും യു.എസ് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആണവസേങ്കതമായി പാകിസ്താൻ മാറിക്കഴിഞ്ഞതായും അധികൃതർ വാദിച്ചിരുന്നു.
21ാം നൂറ്റാണ്ടിലെ യുധങ്ങളെന്നും ഇതിനെ എല്ലാ രാജ്യങ്ങളിൽനിന്നും തുരത്തണമെന്നും ഷാനോൻ പറഞ്ഞു. ആണവായുധ പ്രവർത്തനങ്ങളെ യു.എസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഡെപ്യൂട്ടി ഉൗർജ സെക്രട്ടറി ഡാൻ ബ്രൊയ്ല്ലെറ്റ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.