13 മക്കളെ വീട്ടിൽ തടവിലിട്ട മാതാപിതാക്കൾക്ക് 94 വർഷം വരെ തടവ് ലഭിച്ചേക്കും
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ സ്വന്തം മക്കളെ ക്രൂരമായ സാഹചര്യത്തിൽ തടവിൽ പാർപ്പിച്ച മാതാപിതാക്കൾക്ക് 94 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. തങ്ങളുടെ രണ്ടു മുതൽ 29 വരെ പ്രായമുള്ള 13 മക്കളെ വീട്ടിൽ തടവിലിട്ട് പീഡിപ്പിച്ച ഡേവിഡ് അല്ലെൻ ടർപിനും (57) അന്ന ടർപിനും (49) മേലാണ് വിവിധ വകുപ്പുകളിലായി 37 കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. ഇവെയല്ലാം തെളിയിക്കപ്പെട്ടാൽ രണ്ടുപേർക്കും 94 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന് ഡിസ്ട്രിക്ട് അറ്റോണി മൈക് ഹേസ്ട്രിൻ വ്യക്തമാക്കി. ഇരുവർക്കും ജാമ്യം ലഭിക്കണമെങ്കിൽ 13 ദശലക്ഷം ഡോളർ വീതം കെട്ടിവെക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
കാലിഫോർണിയയിലെ പെറിസിലെ വീട്ടിൽനിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. തടവിലുള്ള കുട്ടികളിൽ 17 വയസ്സുള്ള പെൺകുട്ടി വീട്ടിലെ മൊബൈൽ േഫാൺ ഉപയോഗിച്ച് എമർജൻസി നമ്പറിൽ വിളിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പൊലീസ് എത്തുേമ്പാൾ നിരവധി കുട്ടികളെ ചങ്ങലയും പൂട്ടും ഉപയോഗിച്ച് കട്ടിലിൽ ബന്ധനസ്ഥരാക്കിയ അവസ്ഥയിലായിരുന്നു. ഇരുൾവീണുകിടക്കുന്ന മുറിയിൽനിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.
13 സഹോദരങ്ങളിൽ ഏഴുപേർ 18നും 29നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ശരീരം തീരെ ശോഷിച്ച് വിളറിയ നിലയിലായിരുന്നു എല്ലാവരും. ബന്ധുക്കളുമായും നാട്ടുകാരുമായും അടുപ്പമില്ലാതെ ജീവിച്ചുവരുകയായിരുന്നു കുറച്ചുവർഷങ്ങളായി ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.