എച്ച്4 വിസക്കെതിരായ കേസിൽ വാദം കേൾക്കും –അപ്പീൽ കോടതി
text_fieldsവാഷിങ്ടൺ: യു.എസിൽ ജോലിചെയ്യുന്ന എച്ച്1 ബി വിസക്കാരുടെ പങ്കാളികൾക്ക് ലഭ്യമാക് കുന്ന എച്ച്4 വിസക്കെതിരായ കേസിൽ വാദം കേൾക്കുമെന്ന് അപ്പീൽ കോടതി. ‘സേവ് ജോബ് യു.എ സ്.എ’ എന്ന സംഘടനയാണ് നിരവധി ഇന്ത്യക്കാരടക്കമുള്ളവർക്ക് തൊഴിലിന് ഭീഷണിയാകുന്ന ഹ രജി സമർപ്പിച്ചത്. ഒബാമ ഭരണകാലത്ത് എച്ച്4 വിസയുള്ളവർക്ക് യു.എസിൽ ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്നു. എന്നാൽ, ഡോണൾഡ് ട്രംപ് അധികാരമേറ്റ േശഷം ഇൗ അനുമതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ഒൗദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
അതിനാൽ, നിലവിൽ ഇന്ത്യക്കാരടക്കമുള്ള നിരവധിയാളുകൾ എച്ച്4 വിസ ഉപയോഗിച്ച് ജോലി ചെയ്യുന്നുണ്ട്. ഇതിനെതിരെ ജില്ല കോടതിയിൽ സമർപ്പിച്ച ഹരജി തള്ളിയതിനെ തുടർന്നാണ് അപ്പീൽ കോടതിയെ സമീപിച്ചത്. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ വിദേശികളെ കൊണ്ടുവരാൻ അമേരിക്കൻ കമ്പനികൾ ഉപയോഗിക്കുന്നത് എച്ച്1 ബി വിസയാണ്. ഇൗ വിസയിൽ ധാരാളം ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ഭാര്യമാരോ ഭർത്താക്കന്മാരോ ആണ് എച്ച്4 വിസയുള്ളവരിൽ മിക്കവരും.
ഒബാമ കാലത്ത് ഇവർക്ക് തൊഴിൽ അനുമതി രേഖകൂടി ലഭിച്ചാൽ ജോലി ചെയ്യാൻ അനുമതി ലഭിച്ചത് ആശ്വാസകരമായ നടപടിയായിരുന്നു. ഇത് റദ്ദാക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പീൽ കോടതിയിലെ ഇന്ത്യൻ വംശജനായ ജഡ്ജി ശ്രീനിവാസനടക്കമുള്ളവരാണ് ഹരജി പരിഗണിക്കുക. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം എച്ച്1 ബി വിസയും എച്ച്4 വിസയും നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എച്ച്4 വിസക്കാർക്ക് തൊഴിൽ അനുമതി രേഖ നൽകുന്നത് നിർത്തലാക്കുന്നതിന് ഉടൻ ഉത്തരവുണ്ടാകുമെന്ന് മൂന്നു തവണ സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പുതിയ ഹരജി സർക്കാർ നടപടി വേഗത്തിലാക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.