ചെലവ് താങ്ങില്ല; യു.എസിൽ കോവിഡ് ചികിത്സവേണ്ടെന്നുവെച്ച് നിരവധി പേർ
text_fieldsവാഷിങ്ടൺ: യു.എസിൽ ചികിത്സച്ചെലവ് താങ്ങാനാവാത്തതിനാൽ കോവിഡ് ബാധ സംശയിക്കുന് ന നിരവധി പേർ ചികിത്സ വേണ്ടെന്നുവെക്കുകയാണെന്ന് കണ്ടെത്തൽ. പനിയോ തൊണ്ട വരൾച്ചയോ വന്നാൽ ചികിത്സതേടി ആശുപത്രിയിൽ പോകില്ലെന്ന്, ഗാലപ്- വെസ്റ്റ് ഹെൽത് സർവേയിൽ പങ്കെടുത്ത ഏഴിലൊന്നു പേരും (14 ശതമാനത്തോളം) പറയുന്നു. ചികിത്സച്ചെലവ് താങ്ങില്ലെന്നതാണ് പ്രധാന വെല്ലുവിളി.
രോഗം ഉറപ്പുണ്ടെങ്കിൽപോലും പോകില്ലെന്ന് 30 വയസ്സിനു താഴെയുള്ള ഒമ്പതു ശതമാനം പേർ അഭിപ്രായപ്പെട്ടു. വാർഷിക വരുമാനം 40,000 ഡോളറിൽ കുറവുള്ള കുടുംബങ്ങളിലെ അംഗങ്ങളാണ് പ്രധാനമായും ഉയർന്ന ചികിത്സച്ചെലവിൽ കുരുങ്ങി ചികിത്സതന്നെ വേണ്ടെന്നുവെക്കുന്നത്. അമേരിക്ക അക്ഷരാർഥത്തിൽ കോവിഡ് ഭീതിയിൽ കഴിഞ്ഞ ഏപ്രിൽ ആദ്യ വാരങ്ങളിലായിരുന്നു സർവേ നടത്തിയത്. രോഗത്തെക്കാൾ ചികിത്സയെ ഭയക്കുന്നവരാണ് യു.എസിൽ നിരവധി പേർ. കറുത്ത വർഗക്കാർ, ഹിസ്പാനിക്കുകൾ എന്നിവരിൽ വലിയ പങ്ക് യു.എസിൽ ഇൻഷുറൻസ് പരിധിക്ക് പുറത്താണ്. ഇവരാണ് സർവേയിൽ ചികിത്സ വേണ്ടെന്ന് അഭിപ്രായപ്പെട്ടവരിലേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.