മിഷൻ ശക്തി: യു.എസ് ചാരപ്പണി നടത്തിയിട്ടില്ലെന്ന് പെൻറഗൺ
text_fieldsവാഷിങ്ടൺ: ഇന്ത്യയുടെ മിഷൻ ശക്തി ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ രഹസ്യമായി നിരീക്ഷിച്ചെന്ന ആരോപണം തള്ളി പെൻ റഗൺ. ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിൻെറ പുരോഗതി അറിയാനായി ഇന്ത്യൻ മഹാസമുദ്രത്തിെല ഡീഗോ ഗ്രേഷ്യയിൽ നിന്ന് യ ു.എസ് ശത്രുസേനാനിരീക്ഷണത്തിന് ഉപയോഗിക്കുന്ന ചെറുവിമാനം പറത്തിയെന്ന ആരോപണത്തെ പെൻറഗൺ ശക്തമായി നിഷേധിച ്ചു. എന്നാൽ യു.എസിന് ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് വിവരം.
യു.എസിെൻറ അധീനതിയിലുള്ള ഡിഗോ ഗ്രേഷ്യയിൽ നിന്നയച്ച നിരീക്ഷണ വിമാനത്തെ ബംഗാൾ ഉൾക്കടലിനു സമീപമാണ് കണ്ടെത്തിയത്. ഇത് ഇന്ത്യയുടെ പരീക്ഷണം നിരീക്ഷിക്കുന്നതിനു വേണ്ടി അയച്ചതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതേസമയം, യു.എസ് ഒരു തരത്തിലും ഇന്ത്യയിൽ ചാരപ്പണി നടത്തുന്നില്ലെന്ന് പ്രതിരോധ വിഭാഗം വക്താവ് ലെഫ്. കേണൽ ഡേവിഡ് ഡബ്യു ഈസ്റ്റ്ബേൺ പറഞ്ഞു. യഥാർഥത്തിൽ ഇന്ത്യയുമായുള്ള സഹകരണം വികസിപ്പിക്കുകയാണ് യു.എസ് ചെയ്യുന്നത്. സഹവർത്തിത്വവും സാമ്പത്തിക ബന്ധവും ഊട്ടിയുറപ്പിക്കുന്നതിനാണ് അത് - ഡേവിഡ് ഡബ്യു ഈസ്റ്റ്ബേൺ കൂട്ടിച്ചേർത്തു.
എന്നാൽ, എല്ലാ രാജ്യങ്ങളും അവരുടെ ശത്രുക്കളെയും മിത്രങ്ങളെയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസിലെ ജ്യോതി ശാസ്ത്രജ്ഞനായ ജോനാഥൻ മാക്ഡൊവെൽ ആരോപിച്ചു. യു.എസിന് ഇന്ത്യയുടെ പരീക്ഷണത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞാൽ അതാണ് അത്ഭുതപ്പെടുത്തുക എന്നും മാക്ഡൊവെൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.