ഉത്തരകൊറിയക്കെതിരെ അമേരിക്കയുടെ പടനീക്കം
text_fieldsവാഷിങ്ടൺ: രാജ്യാന്തര വിലക്കുകളെ വെല്ലുവിളിച്ച് നിരന്തരമായി ആണവ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്. വിമാനവാഹനി കപ്പൽ അടക്കമുള്ള ആയുധങ്ങളുമായി യു.എസ് നേവി പസഫിക് സമുദ്രത്തിലെ കൊറിയൻ ഉപദ്വീപിൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുകയാണെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയുടെ വിമാനവാഹനി കപ്പലായ യു.എസ്.എസ് കാൾ വിൻസനാണ് കൊറിയൻ ഉപദ്വീപിൽ നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസൺ പങ്കാളിയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയും ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈലിെൻറ പരീക്ഷണം നടത്തിയിരുന്നു. ജപ്പാൻ ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾ മിസൈൽ പരീക്ഷണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്ങിെൻറ അമേരിക്കൻ സന്ദർശനത്തിനിടെയാണ് മിസൈൽ പരീക്ഷണം നടത്തിയത്.
അമേരിക്കയെ ലക്ഷ്യംവെച്ചാണ് ഉത്തരകൊറിയ തുടർച്ചായി മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസിെൻറ പടനീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.