ഇന്ത്യക്കാരനെ നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ വകുപ്പ് ഉത്തരവിട്ടു
text_fieldsവാഷിങ്ടൺ: നാടുകടത്താനുള്ള വിധിക്കെതിരെ നൽകിയ ഹരജി തള്ളിയ സാഹചര്യത്തിൽ രണ്ടു ദശാബ്ദമായി യു.എസിൽ കഴിയുന്ന ഇന്ത്യക്കാരനെ അറസ്റ്റു ചെയ്തു. സ്വന്തം രാജ്യത്തു നിന്ന് നേരിട്ട വേട്ടയാടലിനെ തുടർന്നായിരുന്നു ഗുർമുഖ് സിങ്(46) യു.എസിലെത്തിയത്. കാലിഫോർണിയയിൽവെച്ചാണ് ഇയാൾ പിടിയിലായത്. ഇന്ത്യയിലെ പഞ്ചാബ് സ്വദേശിയായ സിഖ് ടാക്സി ഡ്രൈവറായിരുന്ന സിങ് 1998ൽ മെക്സികോ അതിർത്തിവഴി വിസയില്ലാതെയാണ് യു.എസിൽ എത്തിയത്.
പിന്നീട് മതപരമായ പീഡനം നേരിടുന്നതായി ചൂണ്ടിക്കാട്ടി ഇയാൾ അഭയകേന്ദ്രത്തിനായി അപേക്ഷിച്ചിരുന്നു. എന്നാൽ, കേസ് കൃത്യമായി നടത്താൻ പരാജയപ്പെടുകയും തുടർന്ന് സിങ്ങിനെ നാടുകടത്താൻ ഉത്തരവിടുകയുമായിരുന്നു. 2010ൽ സിങ് യു.എസ് സ്വദേശിയെ വിവാഹം ചെയ്തിരുന്നു. ഇവർക്ക് രണ്ടു പെൺകുട്ടികളുമുണ്ട്. 2012ൽ റസിഡൻസി വിസക്കായി അപേക്ഷിച്ചപ്പോഴാണ് ഇയാളുടെ നാടുകടത്തൽ കേസ് പുനരന്വേഷിക്കപ്പെട്ടത്.
തുടർന്ന് സിങ് അഞ്ചു മാസത്തേക്ക് തടവിലാവുകയും മനുഷ്യാവകാശ പ്രവർത്തകർ നൽകിയ അപേക്ഷയിൽ ജാമ്യം ലഭിക്കുകയും ചെയ്തു. അതിനുശേഷം സിങ്ങിെൻറ കേസ് അപ്പീൽ നടപടികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, ശനിയാഴ്ച അപ്പീൽ കോടതി ഇയാളുടെ പുതിയ ഹരജിയും തള്ളിയതോടെയാണ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.