ഹിസ്ബുൽ മുജാഹിദ്ദീനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു
text_fieldsവാഷിങ്ടൺ: പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിസ്ബുൽ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. 1989ൽ രൂപവത്കരിച്ച സംഘടന കശ്മീരിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ് പ്രസ്താവനയിൽ പറയുന്നു.
ഭീകരസംഘടനകളുടെ പട്ടികയിൽ പെടുത്തിയതോടെ ഹിസ്ബുൽ മുജാഹിദ്ദീന് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുമെന്നും പൗരന്മാർ ഇവരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുന്നത് നിയമവിരുദ്ധമാണെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. സംഘടന അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ ഇടപെടുന്നത് തടയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പ് ഹിസ്ബുൽ തലവൻ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പാകിസ്താന് തിരിച്ചടിയായ ഇൗ നീക്കത്തിന് ഒരു മാസം പിന്നിടുേമ്പാഴാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.