ആരെയും കണ്ണീരണിയിക്കും, ഇൗ അമ്മ ഡോക്ടറുടെ പോസ്റ്റ്
text_fieldsന്യൂയോർക്ക്: ‘ഇൗ രൂപത്തിൽ അവരെന്നെ തിരിച്ചറിയണമെന്നില്ല, കോവിഡിനെതിരായ യുദ്ധത്തിൽ ഞാനില്ലാതായാലും അവരു ടെ അമ്മ എത്രമാത്രം പരിശ്രമിച്ചിരുന്നെന്നറിയാനാണ് ഇൗ ചിത്രം’ -കോവിഡിനെതിരായ സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ ചിത ്രം ട്വിറ്ററിൽ പങ്കുവെക്കുേമ്പാൾ ഡോ. കോൺലിയ ഗ്രിഗ്സ് കുറിച്ചതാണിത്. അമേരിക്കയിൽ നിർബന്ധിത സാഹചര്യത്തിൽ കോവിഡിനെതിരായ പ്രവർത്തനത്തിൽ കഠിനാധ്വാനം ചെയ്യുന്ന ന്യൂയോർക്ക് സിറ്റിയിലെ സർജനാണ് ഡോ. കോൺലിയ ഗ്രിഗ്സ്.
കൊച്ചു കുട്ടികളുടെ അമ്മയായ കൊർണലിയ ദിവസങ്ങായി കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ്. അമേരിക്കയിൽ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യമായതിനാൽ ആരോഗ്യ രംഗത്തുള്ളവർ വലിയ സമ്മർദത്തിലാണ്. മരണ നിരക്കും കൂടി വരികയാണ്.
സുരക്ഷാ ഉപകരണങ്ങൾ അണിഞ്ഞതിനാൽ മക്കൾക്ക് തന്നെ തിരിച്ചറിയാകില്ലെന്നും അവർ തന്നെ പറയുന്നുണ്ട്. എന്നാൽ, കുട്ടികളുടെ അടുത്തേക്ക് ഇനി ഒരു തിരിച്ച് പോക്കുണ്ടായില്ലെങ്കിൽ, അവരുടെ അമ്മ ഏറെ കഠിനപ്രയത്നം ചെയ്തിട്ടാണ് ഇൗ ലോകം വിട്ടുപോയതെന്ന് പിന്നീട് മനസിലാക്കാൻ ചിത്രം ഉപകരിക്കുമെന്നാണ് കോൺലിയ സൂചിപ്പിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് കൊർണലിയയുടെ പോസ്റ്റ് ഉണ്ടാക്കിയത്. നാല് ലക്ഷത്തിലധികം ആളുകളാണ് പ്രതികരണവുമായെത്തിയത്. കേൺലിയയെ കുറിച്ച് അഭിമാനിക്കുന്നു എന്നാണ് പലരും പങ്കുവെക്കുന്ന അഭിപ്രായം.
My babies are too young to read this now. And they’d barely recognize me in my gear. But if they lose me to COVID I want them to know Mommy tried really hard to do her job. #GetMePPE #NYC pic.twitter.com/OMew5G7mjK
— Cornelia Griggs (@CorneliaLG) March 29, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.