യു.എസ് വീണ്ടും ഭരണസ്തംഭനത്തിലേക്ക്
text_fieldsവാഷിങ്ടൺ: രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഭരണസ്തംഭനം ഒഴിവായി രണ്ടാഴ്ച പിന്ന ിടുേമ്പാഴേക്ക് യു.എസ് വീണ്ടും അതേ ഭീഷണി നേരിടുന്നു. അതിർത്തി സുരക്ഷ കരാർ സംബന്ധിച ്ച കോൺഗ്രസ് (പാർലമെൻറ്) ചർച്ച വഴിമുട്ടിയതോടെയാണ് വീണ്ടും ഭരണസ്തംഭനമുണ്ട ാവാനുള്ള സാധ്യത ഉടലെടുത്തത്.
വരുന്ന വെള്ളിയാഴ്ചയോടെ അതിർത്തി സുരക്ഷ കരാർ കേ ാൺഗ്രസിൽ പാസാവണം. എന്നാൽ, മാത്രമേ ഫെഡറൽ ഫണ്ടിങ് കരാർ പാഴാവാതെ ഉപയോഗപ്പെടുത്താ നാവൂ. അതിനുള്ള ശ്രമത്തിെൻറ ഭാഗമായി കോൺഗ്രസിൽ നടക്കുന്ന ചർച്ചയാണ് വഴിമുട്ടിനിൽക്കുന്നത്. സെനറ്റിലെയും പ്രതിനിധിസഭയിലെയും 17 റിപ്പബ്ലിക്കൻ, ഡെേമാക്രാറ്റിക് അംഗങ്ങളാണ് ചർച്ചയിൽ പെങ്കടുക്കുന്നത്. കോൺഗ്രസിൽ പാസാവുന്ന വിധത്തിലുള്ള അതിർത്തി സുരക്ഷ കരാർ രൂപപ്പെടുത്തിയെടുക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.
നിലവിൽ രാജ്യത്തുള്ള രേഖയില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് ചർച്ച വഴിമുട്ടാൻ കാരണം. എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറ് തടഞ്ഞുവെച്ചിരിക്കുന്ന ഇത്തരക്കാരുടെ എണ്ണം 16,500 ആയി പരിമിതപ്പെടുത്തണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. ഇതുവഴി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന, രാജ്യവികസനത്തിന് സഹായിക്കുന്നവരെ ഒഴിവാക്കി ക്രിമിനൽ റെക്കോഡുള്ള കുടിയേറ്റക്കാരെ മാത്രം തടഞ്ഞുവെക്കാനാവുമെന്ന് അവർ കൂട്ടിച്ചേർക്കുന്നു. എന്നാൽ, ഇൗ വാദം റിപ്പബ്ലിക്കുകൾ അംഗീകരിക്കുന്നില്ല.
ഇതുകൂടാതെ അതിർത്തി മതിൽ കെട്ടുന്നതിനായി പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളറിന് പകരം 130 കോടിക്കും 200 കോടിക്കുമിടയിലുള്ള തുക പാസാക്കാമെന്നുമാണ് ഡെമോക്രാറ്റുകളുടെ നിർദേശം. ഇതിനെതിരെ ട്വീറ്റുമായി ട്രംപ് കഴിഞ്ഞദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു. നേരത്തേ, വിഷയത്തിൽ കോൺഗ്രസിൽ കരാർ പാസാവാതിരുന്നതിനെ തുടർന്ന് ട്രംപ് ഫെഡറൽ ഫണ്ടിങ് കരാറിൽ ഒപ്പുവെക്കാൻ തറായായിരുന്നില്ല. ഇതോടെയാണ് രാജ്യത്ത് 35 ദിവസം നീണ്ട ഭരണസ്തംഭനമുണ്ടായത്.
സർക്കാർ മേഖലയിലെ എട്ട് ലക്ഷത്തോളം ജീവനക്കാർക്ക് ശമ്പളം ലഭിക്കാതാവുകയും വിവിധ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിക്കുകയും ചെയ്തു. സമ്മർദം രൂക്ഷമായതിനെ തുടർന്ന് ഒടുവിൽ ജനുവരി 25ന് മൂന്നാഴ്ചത്തേക്കുള്ള ഫണ്ടിൽ ട്രംപ് ഒപ്പുവെക്കുകയായിരുന്നു. ഇതിെൻറ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. അതിനുമുമ്പ് കരാർ പാസാവുകയും ട്രംപ് ഫണ്ടിങ് കരാറിൽ ഒപ്പുവെക്കുകയും ചെയ്താൽ മാത്രമേ ഭരണസ്തംഭനം ഒഴിവാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.