അധിനിവിഷ്ട ജൂലാൻ കുന്നുകൾ എന്ന പ്രയോഗം മാറ്റി യു.എസ്
text_fieldsവാഷിങ്ടൺ: ഇസ്രായേൽ അധിനിവിഷ്ട ജൂലാൻ കുന്നുകൾ എന്നപ്രയോഗം മാറ്റി യു.എസ്. ഇസ്രാ യേൽ അധീനതയിലെ ജൂലാൻകുന്നുകൾ എന്നാണ് യു.എസ് ഇനിമുതൽ ഇൗ ഭാഗത്തെകുറിച്ച് പറയ ുക. ഇതോടെ പശ്ചിമേഷ്യൻ വിഷയങ്ങളിൽ കാലങ്ങളായി പിന്തുടർന്നിരുന്ന നയങ്ങളിൽനിന്ന ് യു.എസിെൻറ വ്യതിചലനം തുടർക്കഥയാകുകയാണ്. തെൽഅവീവിൽനിന്ന് ജറൂസലമിേലക്ക് എംബസി മാറ്റിയ യു.എസിെൻറ തീരുമാനം വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിെൻറ പുതിയ പതിപ്പിലാണ് യു.എസിെൻറ ഇസ്രായേലിന് അനുകൂല പരാമർശം.
അധിനിവിഷ്ട ജൂലാന്‍ കുന്നുകളില്‍ തങ്ങളുടെ പരമാധികാരം യു.എസിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഇസ്രായേല്‍ ശ്രമമാണ് ഇതോടെ വിജയം കണ്ടത്.
അതേസമയം, വാക്കുമാറ്റംകൊണ്ട് യു.എസിെൻറ നയത്തിൽ വ്യത്യാസംവന്നു എന്നിതിന് അർഥമില്ലെന്ന് സ്റ്റേറ്റ് ഡിപാർട്മെൻറ് അധികൃതർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് ജൂലാൻ കുന്നുകളിലെ ഇസ്രായേൽ കൈയേറ്റം.
1967ലെ ആറുദിന യുദ്ധത്തിലാണ് ഇസ്രായേൽ സിറിയയിലെ ജൂലാൻ കുന്നുകൾ പിടിച്ചെടുത്തത്. 1981ൽ അത് ഇസ്രായേലിനോട് ലയിപ്പിക്കുകയും ചെയ്തു. എന്നാൽ, അന്താരാഷ്ട്രസമൂഹം ഇൗ നീക്കത്തെ അംഗീകരിച്ചിട്ടില്ല. ജൂലാൻ കുന്നുകളെ ചൊല്ലി സിറിയയും ഇസ്രായേലും തമ്മിലുള്ള കലഹം തുടരുകയാണ്. ജൂലാൻ കുന്നുകളിലെ ഇസ്രായേലിെൻറ പരമാധികാരം സംബന്ധിച്ച് യു.എസ് സെനറ്റർമാരായ മാർകോ റൂബിയോയും ടെഡ് ക്രൂസും കോം കോട്ടണും കോൺഗ്രസ് അംഗമായ മൈക് ഗാലാഗറും ജനപ്രതിനിധി സഭയിലും സെനറ്റിലും പ്രമേയം അവതരിപ്പിച്ചിരുന്നു. ഇരുപ്രമേയവും പിന്നീട് വിദേശകാര്യ കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.