അടുത്ത രണ്ടുവർഷം യു.എസിനെ മാന്ദ്യം പിടികൂടുമെന്ന് സാമ്പത്തിക സർേവ
text_fieldsവാഷിങ്ടൺ: അടുത്ത രണ്ടുവർഷം അമേരിക്കയെ സാമ്പത്തിക മാന്ദ്യം പിടികൂടുമെന്ന് സാമ്പ ത്തിക വിദഗ്ധർ. യു.എസ് ഫെഡറൽ റിസർവ് ബാങ്കിെൻറ നടപടികൾവഴി മാന്ദ്യത്തിെൻറ രൂക ്ഷത കുറക്കാനാവുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.
നാഷനൽ അസോസിയേഷൻ ഫോർ ബിസിനസ് ഇക്കണോമിസ്റ്റ്സ് (എൻ.എ.ബി.ഇ) തിങ്കളാഴ്ച പുറത്തിറക്കിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സർവേയിൽ പങ്കെടുത്ത 226 പേരിൽ രണ്ടു ശതമാനം മാത്രമാണ് ഈ വർഷംതന്നെ മാന്ദ്യത്തിന് സാധ്യത കാണുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലെ സർവേയിൽ 10 ശതമാനം പേരാണ് ഈ ആശങ്ക പങ്കുവെച്ചത്.
38 ശതമാനം അടുത്തവർഷം വളർച്ച മുരടിപ്പ് കാണുേമ്പാൾ 34 ശതമാനം പേർ തൊട്ടടുത്ത വർഷവും വളർച്ച മുരടിപ്പ് പ്രതീക്ഷിക്കുന്നതായി എൻ.എ.ബി.ഇ പ്രസിഡൻറും പ്രമുഖ ധനകാര്യ സ്ഥാപനമായ കെ.പി.എം.ജിയിലെ സാമ്പത്തിക വിദഗ്ധനുമായ കോൺസ്റ്റൻസ് ഹണ്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.