അഭിപ്രായ സർവെയിൽ ഹിലരി മുന്നിൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഒടുവിലെ സർവെഫലം പുറത്ത് വന്നപ്പോൾ ഡെമോക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിൻറൺ മുന്നിൽ. എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനേക്കാൾ 12 പോയിൻറ് മുന്നിലാണ് ഹിലരി. അഭിപ്രായ സർവെയിൽ 50 ശതമാനം പേർ ഹിലരിയെ അനുകൂലിച്ചപ്പോൾ ട്രംപിനെ പിന്തുണച്ചത് 38 ശതമാനം മാത്രമാണ്.
കഴിഞ്ഞ ദിവസം നടന്ന അവസാന പ്രസിഡൻഷ്യൽ സംവാദത്തിൽ ഹിലരി മുന്നേറിയതായാണ് റിപ്പോർട്ട്. ദശാബ്ദത്തിലാദ്യമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ അരിസോണയിലും ഉഡയിലും ഹിലരി അനുകൂല തരംഗങ്ങളുണ്ടാക്കിയെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായ ലൈംഗിക ആരോപണങ്ങളും സ്ത്രീവിരുദ്ധ പ്രസ്താവനകളുമാണ് ട്രംപിന് തിരിച്ചടിയായത്. ഇതുവരെ 11 സ്ത്രീകളാണ് ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്.
അതേസമയം, ഹിലരിക്ക് ചില്ലറ നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും വിട്ടുകൊടുക്കില്ലെന്നും തെരഞ്ഞെടുപ്പിൽ തങ്ങൾതന്നെ വിജയിക്കുമെന്നാണ് ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം മാനേജർ കെല്ലിയന്നി കോൺവെ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.