വോെട്ടടുപ്പിൽ വിജയിച്ച് കഞ്ചാവും!
text_fieldsകാലിഫോർണിയ: പ്രസിഡൻറ് തെരഞ്ഞെടുപ്പിനൊപ്പം അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ മറ്റൊരു വോെട്ടടുപ്പ് കൂടി നടക്കുന്നുണ്ടായിരുന്നു. കഞ്ചാവ് വേണമോ വേണ്ടയോ എന്ന വോെട്ടടുപ്പ്. മെഡിക്കൽ, വിനോദ ആവശ്യങ്ങൾക്ക് വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമപരമാക്കണോ എന്നതായിരുന്നു വോെട്ടുടപ്പിലെ ചോദ്യം.
പ്രസിഡൻറ് സ്ഥാനാർഥികളായ ഹിലരിക്കും ട്രംപിനും വോട്ട് ചെയ്യുന്ന അതേ ആവേശത്തോടെ ജനങ്ങൾ വോട്ടും രേഖപ്പെടുത്തി. പ്രസിഡൻ്റ തെരഞ്ഞെടുപ്പിൽ ചിലരെ കൈവിട്ടപ്പോഴും ഇൗ വോെട്ടടുപ്പിൽ ജനം പൂർണമായി കഞ്ചാവിനെ കൈവിട്ടില്ല.അരിസോന സംസ്ഥാനം മാത്രമാണ് കഞ്ചാവ് വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ എതിർത്ത് വോട്ട് ചെയ്തത്.
കാലിേഫാർണിയ, നെവാദ, മസാചുസറ്റ്സ് എന്നീ സംസ്ഥാനങ്ങൾ വിനോദ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്നതിനെ അനുകൂലിച്ചു. ഇതോടെ ഇൗ സംസ്ഥാനങ്ങളിലെ 21 വയസിൽ കൂടുതലുള്ളവർക്ക് കഞ്ചാവ് വളർത്തുകയും ഉപയോഗിക്കുകയും ചെയ്യാം. ഫ്ലോറിഡ, ആർക്കൻസോ, നോർത്ത് ഡക്കോട്ട സംസ്ഥാനങ്ങൾ മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നതിനെ അനുകൂലിച്ച് വോട്ട്ചെയ്തു. മൊണ്ടാന, മെയ്ൻ സംസ്ഥാനങ്ങളിലെ ഫലം വരാനിരിക്കുന്നതേ ഉള്ളൂ.
കാലിഫോർണിയ, അലാസ്ക, കൊളറാഡോ, ഒാറിഗൺ, വാഷിങ്ടൺ സംസ്ഥാനങ്ങളും വാഷിങ്ടൺ ഡിസിയും മെഡിക്കൽ ആവശ്യങ്ങൾക്കുവേണ്ടിയുള്ള കഞ്ചാവ് ഉപയോഗം നേരത്തെ നിയമപരമാക്കിയിരുന്നു. മെഡിക്കൽ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുമതി നൽകുന്നത് വേദനയും മാരക രോഗങ്ങളും അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകും. അതേസമയം ലഹരി ഉപയോഗം നിയമപരമാക്കുന്നത് കുട്ടികയുടെയും യുവാക്കളുടെയും സുരക്ഷക്ക് ഭീഷണിയാകുമെന്ന് കരുതുന്നവരുമുണ്ട്.
നിലവിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തുന്ന ബിസിനസ് മേഖലയാണ്നിയമപരമായ കഞ്ചാവ് വ്യാപാരം. കഞ്ചാവ് കൃഷി, വിൽപന എന്നിവ നിയമപരമാക്കുന്നതിലൂടെ ലഭിക്കുന്ന നികുതി യുവാക്കളുടെ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, നിയമപരിപാലനം എന്നിവക്ക് ഉപയോഗിക്കുമെന്ന് കാലിഫോർണിയ സംസ്ഥാനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.