യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്: ട്രംപിെൻറ മകനും മരുമകനും റഷ്യൻ അഭിഭാഷകയുമായി കൂടിക്കാഴ്ച നടത്തി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പു കാലത്ത് ഡോണൾഡ് ട്രംപിെൻറ ഇളയ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും മരുമകൻ ജാരദ് കുഷ്നറും കാമ്പയിൽ ചെയർമാനും റഷ്യൻ അഭിഭാഷകയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോർട്ട്. ട്രംപ് റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥിയായി അന്തിമ തീരുമാനം പുറത്തുവന്നതിനു ശേഷമായിരുന്നു കൂടിക്കാഴ്ച നടന്നതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
2016 ജൂണിൽ നടന്ന സംഭവം കുഷ്നറുമായും ട്രംപ് ജൂനിയറുമായും ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യൻ അഭിഭാഷക നതാലിയ വെസൽനിത്സ്കയുമായി ഇവർ കണ്ടത് ട്രംപ് ടവറിൽവെച്ചാണ്. യു.എസ് പൗരന്മാർ റഷ്യൻ കുട്ടികളെ ദത്തെടുക്കുന്നതു സംബന്ധിച്ച പദ്ധതിയെ കുറിച്ചാണ് പ്രധാനമായും ചർച്ചചെയ്തെതന്നാണ് ഒൗദ്യോഗിക സ്ഥിരീകരണം. അമേരിക്കൻ ഉപരോധത്തിനു മറുപടിയായി റഷ്യ ദത്തെടുക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചിരുന്നു. ട്രംപ് ജൂനിയറിെൻറ അഭ്യർഥനപ്രകാരമാണ് ഇതിൽ പെങ്കടുത്തെതന്ന് കുഷ്നർ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.