സ്വവര്‍ഗാനുരാഗികള്‍ക്ക് നയതന്ത്ര വിസയില്ല
text_fieldsവാഷിങ്ടൺ: സ്വവര്‍ഗാനുരാഗികളായ വിദേശ നയതന്ത്രജ്ഞര്‍ക്കും യു.എന്‍ ഉദ്യോഗസ്ഥര്‍ക്കും ഇനി നയതന്ത്ര വിസകള്‍ നല്‍കില്ലെന്ന യു.എസ് തീരുമാനം പ്രാബല്യത്തിൽ. തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്യത്തിലായത്. നിലവില്‍ രാജ്യത്തുള്ളവർ ഡിസംബര്‍ 31നുള്ളില്‍ രാജ്യം വിടണമെന്നും അല്ലെങ്കില്‍ വിവാഹം ചെയ്യുകയോ വിസ മാറ്റുകയോ ചെയ്യണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അവർ ജി4 വിസക്ക് അർഹരാകും.
അന്താരാഷ്ട്ര സംഘടനകളിലെ ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കുമാണ് ജി4 വിസകള്‍ അനുവദിക്കാറുള്ളത്. അത് നിർത്താനാണ് യു.എസിെൻറ തീരുമാനം. നീക്കത്തിനെതിരെ വ്യാപക എതിർപ്പുയർന്നിട്ടുണ്ട്. യു.എന്നിലെ മുൻ യു.എസ് അംബാസഡര്‍ സാമന്ത പവര്‍ ഉത്തരവിനെ അപലപിച്ചു. യു.എന്‍ ഗ്ലോബ് അഭിഭാഷകരും തീരുമാനത്തെ എതിര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.