സായുധ ഡ്രോൺ വിപണി വിപുലമാക്കാൻ യു.എസ്
text_fieldsവാഷിങ്ടൺ: യുദ്ധങ്ങളിലും സമാന സാഹചര്യങ്ങളിലും ഉപയോഗപ്പെടുത്തുന്ന ഡ്രോണുകളുടെ വിപണി വിപുലമാക്കാൻ യു.എസ് ഒരുങ്ങുന്നു. ആയുധ കയറ്റുമതിക്ക് നേരത്തേയുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് പരമാവധി രാജ്യങ്ങൾക്ക് ഇവ ലഭ്യമാക്കാനാണ് നീക്കം. ഡ്രോണുകളുടെ വിപണി ഇസ്രായേലും ചൈനയും കൈയടക്കുന്നുവെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ആഴ്ചകൾക്കിടെ പുതിയ ഇളവുകൾ നടപ്പിൽവരുമെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് പറയുന്നു.
നേരത്തേ, ബ്രിട്ടനും ഇറ്റലിക്കും മാത്രമാണ് യു.എസ് സായുധ ഡ്രോണുകൾ കൈമാറിയിരുന്നത്. ആഗോളതലത്തിൽ വ്യാപാരക്കമ്മി യു.എസിനെ വലക്കുന്ന സ്ഥിതി മറികടക്കാൻ കൂടുതൽ രാജ്യങ്ങൾക്ക് ഇവ വിൽപന നടത്തുന്നത് സഹായകമാകുമെന്നാണ് ഉപദേശം. മറ്റു നാറ്റോ രാജ്യങ്ങൾ, സൗദി അറേബ്യ, മറ്റു ഗൾഫ് സഖ്യരാഷ്ട്രങ്ങൾ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കു കൂടി ഇനി യു.എസ് സായുധ ഡ്രോണുകൾ വിൽപന നടത്തും. ഇന്ത്യ, സിംഗപ്പൂർ, ആസ്ട്രേലിയ തുടങ്ങി മിസൈൽ സാേങ്കതികത നിയന്ത്രണ ഉടമ്പടിയിൽ ഒപ്പുവെച്ച 35 രാജ്യങ്ങളെയും പുതിയ പരിധിയിൽ ഉൾപ്പെടുത്തിയേക്കും.
ആഗോളതലത്തിൽ യു.എസ് എല്ലാ മേഖലകളിലും പിറകിലാകുന്ന സാഹചര്യമുണ്ടെന്നും അത് മറികടക്കുകയാണ് പുതിയ നീക്കത്തിനു പിന്നിലെന്നും മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. നിയന്ത്രണങ്ങൾ നീക്കുന്നതോടെ യു.എസിലെ ഡ്രോൺ നിർമാതാക്കൾക്ക് മറ്റു സാേങ്കതിക തടസ്സങ്ങൾ കൂടാതെ വിദേശരാജ്യങ്ങൾക്ക് ഇവ കൈമാറാനാകും. ടെക്സ്ട്രോൺ, ക്രാറ്റോസ് ഡിഫെൻസ് ആൻഡ് സെക്യൂരിറ്റി സൊലൂഷൻസ് എന്നീ രണ്ടു കമ്പനികളാണ് നിലവിൽ ഡ്രോണുകളുടെ വൻ ഇടപാടുകാർ. ബോയിങ്, നോർത്രോപ് ഗ്രുമ്മൻ, ജനറൽ ആറ്റോമിക്സ്, ലോക്ഹീഡ് മാർട്ടിൻ എന്നിവയും ഡ്രോൺ കയറ്റുമതി ചെയ്യുന്നുണ്ട്.
വില കുറഞ്ഞ മാരകായുധമായ ഡ്രോണുകൾ വ്യാപകമാകുന്നത് ലോകത്ത് അശാന്തി പടർത്തുമെന്നും ദുരുപയോഗം വർധിക്കുമെന്നും മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. 1.7 കോടി ഡോളർ (110 കോടി രൂപ) ആണ് ശരാശരി സായുധ ഡ്രോണുകളുടെ വില. നേരത്തേ യുദ്ധമുഖത്ത് നേരിെട്ടത്തി ചെയ്യുന്ന ആക്രമണങ്ങൾ ഇവ ഏറ്റെടുത്തതോടെ വിദേശ രാജ്യങ്ങളിലെ സൈനിക ദൗത്യങ്ങൾക്ക് യു.എസ് ഡ്രോണുകളുടെ ഉപയോഗം വ്യാപകമാക്കിയിട്ടുണ്ട്. ഇത് മറ്റു രാജ്യങ്ങളും ഏറ്റെടുക്കുമെന്നാണ് ആശങ്ക. നിലവിൽ 280 കോടി ഡോളർ മൂല്യമുള്ള യു.എസ് ഡ്രോൺ വിപണി നിയന്ത്രണം എടുത്തുകളയുന്നതോടെ 940 കോടി ഡോളറിെൻറതായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.