ശരീരത്തില്‍നിന്ന് 59 കി.ഗ്രാം ഭാരമുള്ള ഭീമന്‍ മുഴ നീക്കി
text_fieldsകാലിഫോര്‍ണിയ: അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ യു.എസ് പൗരന്‍െറ ശരീരത്തില്‍നിന്ന് 59 കി.ഗ്രാം തൂക്കം വരുന്ന മുഴ നീക്കംചെയ്തു. മിസിസ്സിപ്പിയില്‍നിന്നുള്ള 57കാരനായ റോജര്‍ ലോഗന്‍ എന്നയാളാണ് ഭീമന്‍ മുഴയില്‍നിന്ന് മോചനം നേടിയത്. അത്ര പേടിക്കാനൊന്നുമില്ളെന്ന് മുമ്പ് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ചെറിയൊരു മുഴയാണ് പിന്നീട് ഇത്രയേറെ വളര്‍ന്ന് ലോഗന്‍െറ ജീവിതത്തിന്‍െറ ഭാരം ഏറ്റിയത്.
ബ്രേക്ക്ഫീല്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ ജനുവരി 31ന് നടന്ന ശസ്ത്രക്രിയയിലൂടെ കാലിഫോര്‍ണിയക്കാരനായ ഡോക്ടര്‍ വിപുല്‍ ദേവ് മുഴ പൂര്‍ണമായി നീക്കംചെയ്തു. പത്തു വര്‍ഷം മുമ്പ് അടിവയറ്റില്‍ രോമവളര്‍ച്ചയില്‍നിന്നു തുടങ്ങിയ മുഴ ഇരിക്കുമ്പോള്‍ നിലത്തുമുട്ടുന്ന ഭീമാകാരരൂപത്തില്‍ വളര്‍ന്നിരുന്നു കഴുത്തില്‍ ഒരു പട്ടയിട്ട് മൂന്നു ചാക്ക് സിമന്‍റ് കൊളുത്തി വലിക്കുന്നതുപോലെയാണ് ഓരോ ദിനവും കടന്നുപോയിരുന്നതെന്ന് ലോഗന്‍ തന്‍െറ അവസ്ഥയെ വിശേഷിപ്പിച്ചു. ഒരിടത്തേക്കും നീങ്ങാന്‍ ആകാത്തതിനാല്‍ വീട്ടിലെ മുറിയില്‍ ചാഞ്ഞുകിടപ്പായിരുന്നു ഇക്കാലയമത്രയും ഇദ്ദേഹം.
എന്നാല്‍, ശസ്ത്രക്രിയ സങ്കീര്‍ണമായിരിക്കുമെന്നും പ്രശ്നസാധ്യതയുള്ളതാണെന്നുമായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്. 50 ശതമാനം വിജയസാധ്യതമാത്രമാണ് അവര്‍ കണ്ടത്. എന്നാല്‍, അദ്ദേഹത്തിന്‍െറ ഭാര്യ കിറ്റി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡോക്ടര്‍ വിപുല്‍ ദേവിനെ കണ്ടത്തെുകയായിരുന്നു. ഇത്തരം നിരവധി ശസ്ത്രക്രിയകള്‍ ദേവ് നടത്തിയിട്ടുണ്ട്. ഒടുവില്‍ വീട്ടില്‍നിന്ന് 40 മണിക്കൂര്‍ യാത്ര ചെയ്ത് മധ്യ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിച്ചു. ലോഗന്‍ കിടന്നിരുന്ന ചാരുകസേര അതേപടി കാര്‍ഗോ വാനില്‍ ഉറപ്പിച്ചായിരുന്നു യാത്ര. വീട്ടിലെ സ്വീകരണ മുറിയില്‍ ഇരിക്കുന്നപോലെയായിരുന്നു ആ യാത്രയില്‍ താനെന്ന് ലോഗന്‍ പറഞ്ഞു.
ശസ്ത്രക്രിയക്കുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് ഇപ്പോള്‍ ഇദ്ദേഹം. ആശുപത്രി കിടക്കയില്‍നിന്ന് കാലുകള്‍ നിലത്തു കുത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇതെന്ന് ലോഗന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.