യു.എസ് പ്രഥമവനിത മെലാനിയ ട്രംപിെൻറ പ്രതിമ തീവെച്ച് നശിപ്പിച്ചു
text_fieldsവാഷിങ്ടൺ: യു.എസ് പ്രഥമവനിത മെലാനിയ ട്രംപിെൻറ മരത്തടിയിൽ തീർത്ത പ്രതിമ അജ്ഞാതർ തീവെച്ചു. ജന്മനാടായ സ്ലോവേനിയയിലെ സെവ്നിക്കയുടെ സമീപം സ്ഥാപിച്ചിരുന്ന പ്രതിമ അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് അർധരാത്രിയാണ് തീവെച്ച് നശിപ്പിച്ചത്.
യു.എസിലെ പ്രമുഖ ശിൽപ്പിയായ ബ്രാഡ്ഡോണിയാണ് പ്രതിമ നിർമിച്ചത്. 2017ൽ അമേരിക്കൻ പ്രസിഡൻറായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ െചയ്യുേമ്പാൾ മെലാനിയ ധരിച്ചിരുന്ന നീലകോട്ട് ധരിച്ച് ഇടതുകരം ഉയർത്തി നിൽക്കുന്ന ചിത്രമായിരുന്നു പ്രതിമയുടെ ആധാരം. എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്ന ഡോക്യുമെൻററിയുടെ ഭാഗമായാണ് ബ്രാഡ്ഡോണി പ്രതിമ നിർമിച്ചത്. തകർന്ന പ്രതിമ എടുത്തുമാറ്റിയെന്ന് പൊലീസ് അറിയിച്ചതായി ബ്രാഡ്ഡോണി പറഞ്ഞു. പ്രതിമ തകർക്കാനുണ്ടായ സാഹചര്യം അറിയണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ചരിത്ര സ്മാരകങ്ങൾ തകർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ട്രംപിെൻറ പ്രസ്താവനക്ക് പിന്നാെലയാണ് ട്രംപിെൻറ ഭാര്യയുടെ പ്രതിമ തകർത്തത്. മേയ് 25ന് ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിെന പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിൽ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. പ്രക്ഷോഭത്തിൽ നിരവധി ചരിത്ര പ്രധാന്യമുള്ള പ്രതിമകൾ തകർത്തിരുന്നു. സംഭവത്തിൽ മെലാനിയ ട്രംപിെൻറ ഒാഫിസ് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.