ഇൗ വർഷത്തെ 18ാമത്തെ കൂട്ടക്കൊല
text_fieldsവാഷിങ്ടൺ: പ്രണയദിനത്തിെൻറ സന്തോഷവുമായാണ് ഫ്ലോറിഡയിലെ പാർക്ലാൻഡ് മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലെ 3200 ഒാളം കുട്ടികളെത്തിയത്. നിമിഷനേരത്തെ ആയുസ്സ് മാത്രമേ ആ സന്തോഷത്തിനുണ്ടായിരുന്നുള്ളൂ. 17 സഹവിദ്യാർഥികൾ വെടിയേറ്റുപിടയും വരെ മാത്രം. യു.എസ് സ്കൂളുകളിൽ മാത്രം ഇൗ വർഷം നടക്കുന്ന 18ാമത്തെ വെടിവെപ്പുസംഭവമാണിത്. വർഷങ്ങളായി യു.എസിലുടനീളമുള്ള സ്കൂളുകളിലും കോളജുകളിലും വെടിവെപ്പ് നിത്യസംഭവമായി മാറിയിട്ട്. തോക്കു കൈവശം െവക്കുന്നതിന് നിയമം ഉദാരമാക്കിയതോടെയാണ് ഇത്തരത്തിലുള്ള െകാലപാതകങ്ങൾ ആവർത്തിക്കുന്നത്.
സ്കൂളിൽ നിന്ന് തന്നെ പുറത്താക്കിയതിലെ പകയാണ് നിക്ലസ് ക്രൂസിനെ ഇൗ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്. തുടരെത്തുടരെ വെടിയുതിർക്കാവുന്ന എ.ആർ-15 റൈഫിളുമായി ആക്രമി എത്തിയത് എല്ലാ തയാറെടുപ്പോടുംകൂടിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹൈസ്കൂളിെൻറ ഫയർ അലാറം പ്രവർത്തിപ്പിച്ചശേഷമാണ് വെടിവെപ്പിനു തുനിഞ്ഞത്. ഫയർ ഡ്രില്ലാണെന്നു കരുതി പുറത്തേക്കിറങ്ങി ഓടിയ വിദ്യാർഥികൾക്കുനേരെ വെടിവെക്കുകയായിരുന്നു. എന്നാൽ, തൊട്ടുമുമ്പ് മറ്റൊരു ഫയർ ഡ്രിൽ നടന്നിരുന്നതിനാൽ ഇതിനെ ചിലർ ഗൗരവമായെടുക്കാതിരുന്നത് ദുരന്തത്തിെൻറ വ്യാപ്തി കുറച്ചു.
വെടിയൊച്ച കേട്ട നിമിഷം കുട്ടികളും അധ്യാപകരും ക്ലാസ് മുറികളിലും ബാത്ത്റൂമുകളിലും അഭയംതേടി. വരാന്തകളിലും മറ്റും ചുറ്റിക്കറങ്ങിയ വിദ്യാർഥികളോട് എത്രയും പെെട്ടന്ന് ക്ലാസ്മുറികളിൽ കയറിയിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ചില അധ്യാപകർ കുട്ടികളെത്തിയ സമയം മുറിയുടെ വാതിലടച്ചുപൂട്ടി. കുട്ടികളോട് ചുമരിനോട് ചേർന്നിരിക്കാനും നിർദേശിച്ചു. മൊബൈൽ ഫോൺ വഴി കുട്ടികൾ അപ്പപ്പോഴുള്ള വിവരങ്ങൾ മാതാപിതാക്കളെ ധരിപ്പിക്കുന്നുണ്ടായിരുന്നു. ക്ലാസ്മുറി അടക്കാനൊരുങ്ങവെ വിദ്യാർഥികൾക്കുമുന്നിൽ വെച്ച് അധ്യാപകൻ വെടിയേറ്റ് മരിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.
ആക്രമി തോക്കുമായി തെൻറ ക്ലാസിലെത്തിയപ്പോൾ തറയിൽ മരിച്ചപോലെ കിടന്നാണ് ഒരു വിദ്യാർഥി ജീവൻ രക്ഷിച്ചത്. അവൻ എഴുന്നേറ്റപ്പോൾ അടുത്ത് രണ്ട് മൃതദേഹങ്ങളാണ് കണ്ടത്. ഡെസ്ക്കിനടിയിൽ അഭയംതേടിയ കുട്ടികളെ പുറത്തേക്കുകൊണ്ടുവരാൻ ആക്രമി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സ്കൂളിൽ നിന്ന് പുറത്താക്കിയ ശേഷമാണ് കുട്ടിയുടെ സ്വഭാവം കൂടുതൽ വഷളായതെന്ന് വിദ്യാർഥികൾ പറയുന്നു.
പിന്നീട് ഇൻസ്റ്റഗ്രാമിൽ മൃഗങ്ങളെ വെടിവെച്ചുെകാല്ലുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് അവൻ പതിവാക്കി.കാമുകിയുമായുണ്ടായ പ്രശ്നത്തിെൻറ പേരിൽ സ്കൂളിൽനിന്ന് അച്ചടക്കനടപടികളുടെ ഭാഗമായി പുറത്താക്കിയതാണ് ക്രൂസിനെ. സംഭവത്തെ അപലപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആക്രമിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായും പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളെ കണ്ടാൽ ഉടൻ
റിപ്പോർട്ട് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷിക്കുന്ന പരാമർശമാണ് ട്രംപിെൻറതെന്ന് വിലയിരുത്തലുകളുണ്ട്.
2012ൽ കേണറ്റിക്കട്ട് സ്കൂളിലെ വെടിവെപ്പിൽ 20 കുട്ടികൾ മരിച്ചതിനുശേഷമുള്ള യു.എസിലെ ഏറ്റവും ദാരുണമായ സംഭവമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.