ഇറാൻ പ്രതിസന്ധി: ‘കടൽ കാക്കാൻ’ സൈനിക സഖ്യത്തിന് യു.എസ്
text_fieldsവാഷിങ്ടൺ: ഗൾഫ് ജലപാതകളുടെ സുരക്ഷക്ക് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തേത്താട െ പുതിയ സൈനിക സഖ്യം രൂപവത്കരിക്കാൻ യു.എസ് നീക്കം. ഇറാൻ, യമൻ എന്നീ രാഷ്ട്രങ്ങളോട ു ചേർന്ന കടലുകളിൽ എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ന ടപടിയെന്ന് യു.എസ് ജോയൻറ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ജോസഫ് ഡൻഫോ ഡ് പറഞ്ഞു. കഴിഞ്ഞ ദിവസം അന്തിമ രൂപം നൽകിയ സഖ്യ വ്യവസ്ഥകൾ പ്രകാരം സൈനിക സഖ്യത്തി െൻറ നേതൃത്വം യു.എസ് വഹിക്കും.
ഇറാനോടു ചേർന്ന ഹുർമുസ്, യമെൻറ തീരങ്ങൾ ഉൾക്കൊള്ളുന്ന ബാബുൽ മൻദബ് പാതകളിൽ നിരീക്ഷണത്തിെൻറ നേതൃത്വവും യു.എസ് കപ്പലുകൾ നിർവഹിക്കും. സഹായികളായി സഖ്യ രാഷ്ട്രങ്ങളുടെ കപ്പലുകളുണ്ടാകണം. എണ്ണയും മറ്റു ചരക്കുകളുമായി പോകുന്ന വാണിജ്യ കപ്പലുകൾക്ക് അകമ്പടി നൽകൽ അതത് രാഷ്ട്രങ്ങളുടെ കപ്പലുകളുടെ ചുമതലയാകും. ഓരോ രാജ്യത്തിെൻറയും ശേഷി കണക്കിലെടുത്ത് കൂടുതൽ പങ്കാളിത്തത്തിന് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ജനറൽ ഡൻഫോഡ് പറഞ്ഞു. സൈനിക നീക്കത്തിെൻറ സാമ്പത്തിക ബാധ്യത പൂർണമായി സഖ്യ രാഷ്ട്രങ്ങളുടെ ചുമലിലാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
യു.എസ് അവതരിപ്പിച്ച പദ്ധതിയോട് ഏതൊക്കെ രാഷ്ട്രങ്ങൾ അനുകൂലമായി പ്രതികരണമറിയിച്ചുവെന്ന് വ്യക്തമല്ല. ഗൾഫ് രാഷ്ട്രങ്ങളുടെ പങ്കാളിത്തം യു.എസ് പ്രതീക്ഷിക്കുന്നുണ്ട്. മേഖലയിൽനിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന യൂറോപ്പും ഇതിൽ പങ്കാളിയായേക്കും. അതേസമയം, നേരത്തെ ഇറാഖിനെതിരെ യുദ്ധമാരംഭിക്കുംമുമ്പ് സമാനമായി യു.എസ് സഖ്യം രൂപവത്കരിച്ചിരുന്നു. ഇറാനുമായി സംഘർഷം യുദ്ധമായി രൂപപ്പെട്ടാൽ പുതിയ സഖ്യത്തെ കൂടുതൽ പ്രയോജനപ്പെടുത്താമെന്ന കണക്കൂകൂട്ടൽ യു.എസിനുള്ളതായി സൂചനയുണ്ട്. ഇറാനെതിരെ ഒറ്റക്ക് ആക്രമണം നടത്തുകയെന്ന ബാധ്യത ഇതോടെ ഒഴിവാക്കാനാകും.
നിലവിൽ യു.എസ് നാവിക സേനയുടെ അഞ്ചാം പട ബഹ്റൈൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. കുവൈത്ത്, ഒമാൻ, ജിബൂതി എന്നിവിടങ്ങളിലും യു.എസ് നാവിക സേന സാന്നിധ്യമുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ യുദ്ധക്കപ്പലുകൾ നേരത്തെ പ്രദേശത്തെത്തിയിരുന്നു.
മേയ്, ജൂൺ മാസങ്ങളിൽ ഗൾഫ് കടലിൽ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഇറാനാണെന്ന് യു.എസും ഗൾഫ് രാജ്യങ്ങളും ആരോപണമുന്നയിച്ചിരുന്നു.
അതിനിടെ, അതിർത്തി കടന്നെന്ന് ആരോപിച്ച് യു.എസ് ഡ്രോൺ ഇറാൻ വെടിവെച്ചിട്ടത് സംഘർഷം മൂർച്ഛിക്കാനിടയാക്കുകയും ചെയ്തു.
ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ചെങ്കടലിലേക്കും ഗൾഫ് കടലിലേക്കും പ്രവേശനമാർഗങ്ങളായ ഈ ജലപാതകൾ വഴിയാണ് ലോകത്ത് മൊത്തം ഉപഭോഗം നടത്തുന്ന അഞ്ചിലൊന്ന് എണ്ണയും കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.