ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക ഒൗദ്യോഗികമായി പിന്മാറി
text_fieldsവാഷിങ്ടൺ: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെ ലോകാരോഗ്യ സംഘടനയിൽനിന്ന് ഔദ്യോഗികമായി പിൻമാറാൻ അമേരിക്കയുടെ തീരുമാനം. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസിനെ അമേരിക്കയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചു.
അമേരിക്ക ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറാൻ നോട്ടീസ് നൽകിയ വിവരം യു.എൻ സെക്രട്ടറി ജനറലിൻെറ വക്താവ് സ്ഥിരീകരിച്ചു. പിൻമാറ്റം 2021 ജൂലൈ ആറിന് പ്രാബല്യത്തിൽ വരും.
അമേരിക്ക ലോകാരോഗ്യ സംഘടനക്ക് നൽകിവരുന്ന സാമ്പത്തിക സഹായം പിൻവലിക്കുമെന്ന പ്രസിഡൻറ് േഡാണൾഡ് ട്രംപിൻെറ ഭീഷണിക്ക് പിന്നാലെയാണ് യു.എസിൻെറ പിൻമാറ്റം. പിൻമാറ്റം സാധ്യമാകുന്നതോടെ സാമ്പത്തിക സഹായവും നിലച്ചേക്കും.
ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിവരുന്ന രാജ്യമാണ് അമേരിക്ക. 3000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് അമേരിക്ക നൽകിവന്നിരുന്നത്. മൊത്തം സംഘടനക്ക് ലഭിക്കുന്ന തുകയുടെ 15 ശതമാനം. കോവിഡ് ബാധയെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ലോകാരോഗ്യ സംഘടനക്ക് അറിവുണ്ടായിരുന്നുവെന്നും ചൈനക്ക് വേണ്ടി ഇതു മറച്ചുവെച്ചെന്നും നേരത്തേ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനയുണ്ടായ സാഹചര്യത്തിൽ ഡോണൾഡ് ട്രംപ് ലോകാരോഗ്യ സംഘടനക്കെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.