ഫേസ്ആപ്പിൽ ഉറക്കം നഷ്ടപ്പെട്ട് യു.എസ്
text_fieldsന്യൂയോർക്: പ്രായമാകുേമ്പാൾ നമ്മളെങ്ങനെയുണ്ടാകുമെന്ന് കാണിച്ചുതരുന്ന റഷ്യൻ ന ിർമിത ഫേസ്ആപ് ഉപയോഗിക്കുന്നതിനെതിരെ യു.എസ്. ദേശീയ സുരക്ഷക്കു വെല്ലുവിളിയുണ്ടാ ക്കുന്നതും സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതുമായ ആപ്പിനെക്കുറിച്ച് എഫ്.ബി.ഐ അന്വേഷ ണം നടത്തണമെന്ന് സെനറ്റർമാർ ആവശ്യപ്പെട്ടു. സെലിബ്രിറ്റികൾ ആഘോഷമാക്കിയ ഫേസ്ആ പ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ ഏറ്റവും പുതിയ വേർഷനാണ്. ഉപഭോക്താക്കളുടെ ഫോട ്ടോ തിരഞ്ഞെടുത്ത് വയസ്സന്മാരാക്കി മാറ്റുകയാണ് ആപ് ചെയ്യുന്നത്.
2017ൽ ആദ്യമായി എത്തിയ ഫേസ്ആപ് കഴിഞ്ഞ ഒരാഴ്ചയായാണ് വീണ്ടും സജീവമായത്. ഫുട്ബാൾതാരം ലയണൽ മെസ്സി മുതൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വരെയുള്ളവരുണ്ട് ഇങ്ങനെ വയസ്സായവരുടെ കൂട്ടത്തിൽ. ഫോൺ ഗാലറിയിലുള്ള ഉപഭോക്താവിെൻറ എല്ലാ ഫോട്ടോകളും പരിശോധിച്ചാണ് അവരുടെ പ്രായത്തിെൻറ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രായമുള്ള ചിത്രം ലഭ്യമാക്കുന്നത്.
ഫേസ്ആപ് പരീക്ഷിക്കുന്നതുവഴി വിചാരിക്കുന്നതിനേക്കാൾ ഇരട്ടി വിവരങ്ങളാണ് ഈ ആപ്ലിക്കേഷന് ലഭിക്കുന്നത്. മാത്രമല്ല, നമ്മുടെ പേരും യൂസർ നെയിമും ഉപയോഗിക്കാൻ ഫേസ്ആപ്പിന് അനുമതി നൽകുന്നു. പ്രൊസസിങ്ങിനുവേണ്ടി ഫേസ്ആപ് ചിത്രം അപ്ലോഡ് ചെയ്യുന്നത് ക്ലൗഡിലേക്കാണ്. മറ്റ് മിക്ക ആപ്പുകളിലും ഡിവൈസിൽതന്നെ പ്രൊസസിങ് പൂർത്തിയാകുമ്പോൾ ഫേസ്ആപ്പിൽ അത് ക്ലൗഡിലാണ് പൂർത്തിയാകുന്നത്. ആപ്ലിക്കേഷൻ ഫോണിൽനിന്ന് ഡിലീറ്റ് ചെയ്താലും നമ്മൾ അപ്ലോഡ് ചെയ്ത ഫോട്ടോ ഫേസ്ആപ്പിൽതന്നെയുണ്ടാകും. നിലവിൽ 10 കോടി ആളുകളാണ് ആപ് ഗൂഗ്ൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.
ആപ്പിെൻറ ഉറവിടം റഷ്യയായതാണ് യു.എസിനെ പരിഭ്രാന്തിയിലാഴ്ത്തിയത്. വിദേശരാജ്യത്തുള്ളവർക്ക് എളുപ്പത്തിൽ യു.എസ് പൗരന്മാരുടെ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് യു.എസ് സെനറ്റ് മൈനോറിറ്റി നേതാവ് ചുക് ഷൂമർ പറയുന്നത്.
2020ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രൈമറികൾ നടക്കാനിരിക്കെ ആപ് ഇൻസ്റ്റാൾ ചെയ്തവരെല്ലാം പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റ് പാർട്ടി അംഗങ്ങൾക്ക് നിർദേശം നൽകി. 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഹാക്കർമാരുടെ ഇരയായിരുന്നു ഡെമോക്രാറ്റിക് പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.